ആ അധ്യായം അവസാനിച്ചെന്ന് ചെന്നിത്തല; മുല്ലപ്പള്ളിയെ വിമര്‍ശിച്ച അനില്‍ അക്കരക്കെതിരെ കോണ്‍ഗ്രസ് നടപടിയില്ല

അനില്‍ അക്കര ചെറുപ്പക്കാരനാണ്. നല്ല ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന എംഎല്‍എയാണ്. കാര്യങ്ങള്‍ ബോധ്യമായ സാഹചര്യത്തില്‍ വിശദീകരണം തേടേണ്ടതില്ലെന്ന് ചെന്നിത്തല
ആ അധ്യായം അവസാനിച്ചെന്ന് ചെന്നിത്തല; മുല്ലപ്പള്ളിയെ വിമര്‍ശിച്ച അനില്‍ അക്കരക്കെതിരെ കോണ്‍ഗ്രസ് നടപടിയില്ല

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെതിരായ വിവാദ പരാമര്‍ശത്തില്‍
അനില്‍ അക്കരയോട് വിശദീകരണം തേടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് രാവിലെ ഉമ്മന്‍ചാണ്ടിയും ഞാനും അനില്‍ അക്കരയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അത് ബോധ്യമായിട്ടുണ്ട്. ഇനി അക്കാര്യത്തില്‍ വിശദീകരണം തേടേണ്ടതില്ലെന്നും വിഷയം ഇവിടെ അവസാനിച്ചെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

കേരളത്തിലെ പാര്‍ട്ടിയുടെ ഏറ്റവും ഉന്നതമായ സ്ഥാനമാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം. ആ വാക്കുകളാണ് അന്തിമം. അത് എല്ലാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകമാണ്. മുല്ലപ്പള്ളിക്കെതിരെ അനില്‍ അക്കരെ നടത്തിയ പരാമര്‍ശം ശരിയായ നടപടിയല്ലെന്നറിയിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. അനില്‍ അക്കര ചെറുപ്പക്കാരനാണ്. നല്ല ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന എംഎല്‍എയാണ്. കാര്യങ്ങള്‍ ബോധ്യമായ സാഹചര്യത്തില്‍ വിശദീകരണം തേടേണ്ടതില്ലെന്നും ആ അധ്യായം അവിടെ അവസാനിച്ചെന്നും ചെന്നിത്തല പറഞ്ഞു.

ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് കാറു വാങ്ങാന്‍ പിരിവെടുത്ത വിഷയത്തിലാണ് മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കരയെത്തിയത്. മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ചതുപോലെയാണെന്ന് അനില്‍ അക്കര പറഞ്ഞു. മുല്ലപ്പള്ളിക്ക് ഫെയ്‌സ്ബുക്കില്‍ പരസ്യമായി പ്രതികരിക്കാമെങ്കില്‍ മറ്റു കോണ്‍ഗ്രസുകാര്‍ക്കും ആകാമെന്നും അനില്‍ പറഞ്ഞു. മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണ്. സമാനമായ ഉത്തരവാദിത്തമാണ് പാര്‍ട്ടിയില്‍ രണ്ടുപേര്‍ക്കും. ഒരു വിത്യാസം മാത്രമേയുള്ളു. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റാണെന്ന് മാത്രമാണെന്നായിരുന്നു അനിലിന്റെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com