നെടുങ്കണ്ടം കസ്റ്റഡികൊലപാതകം: എഎസ്‌ഐ അടക്കം മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.
നെടുങ്കണ്ടം കസ്റ്റഡികൊലപാതകം: എഎസ്‌ഐ അടക്കം മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡികൊലപാതക കേസില്‍ മൂന്ന് പൊലീസുകാരെ കൂടി അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റോയ് പി വര്‍ഗ്ഗീസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ  ജോര്‍ജ്, ഹോം ഗാര്‍ഡ് കെഎം ജെയിംസ്  എന്നിവരാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന െ്രെകം ബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നെടുങ്കണ്ടം സ്‌റ്റേഷനിലെ മുന്‍ എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച നാല് പൊലീസുകാരെ അറസ്റ്റ് ചെയ്‌തെങ്കിലും ഉന്നതരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. ആരോപണ വിധേയനായ ഇടുക്കി മുന്‍ എസ്പിയെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല. 

ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇയാള്‍ക്ക് മാരകമായി മര്‍ദനമേറ്റതിന്റെ തെളിവുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com