ബിജെപി പിന്തുണച്ചു ; മാറ‍ഞ്ചേരിയിൽ എൽഡിഎഫ് പുറത്ത് ; ഭരണം വേണ്ടെന്ന് കോൺ​ഗ്രസും ; നാടകീയ നീക്കങ്ങൾ

എ​ൽ.​ഡി.​എ​ഫി​ലെ സി​പി​ഐ പ്ര​തി​നി​ധി സ്മി​ത ജ​യ​രാ​ജ​നും യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി ഹ​നീ​ഫ പാ​ല​ക്ക​ലും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം
ബിജെപി പിന്തുണച്ചു ; മാറ‍ഞ്ചേരിയിൽ എൽഡിഎഫ് പുറത്ത് ; ഭരണം വേണ്ടെന്ന് കോൺ​ഗ്രസും ; നാടകീയ നീക്കങ്ങൾ

മ​ല​പ്പു​റം : ബിജെപി പിന്തുണച്ചതോടെ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി ​ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. എന്നാൽ ബിജെപി പിന്തുണയിൽ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. നാടകീയ നീക്കങ്ങളാണ് പ‍ഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. 

ഇ​ട​തു​മു​ന്ന​ണി​യി​ലെ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ  പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന അ​ഡ്വ. ഇ ​സി​ന്ധു രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്ക് ന​ട​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നാ​ട​കീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക് വഴിമാറിയത്. എ​ൽ.​ഡി.​എ​ഫി​ലെ സി​പി​ഐ പ്ര​തി​നി​ധി സ്മി​ത ജ​യ​രാ​ജ​നും യു​ഡി​എ​ഫി​ലെ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി ഹ​നീ​ഫ പാ​ല​ക്ക​ലും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ഒ​മ്പ​ത് അം​ഗ​ങ്ങ​ളു​ള്ള എ​ൽ​ഡി​എ​ഫി​ലെ സ്ഥാ​നാ​ർ​ഥി​ക്ക് ഒ​മ്പ​തു​വോ​ട്ടും എ​ട്ട്​ അം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​ലെ സ്ഥാ​നാ​ർ​ഥി​ക്ക്​ ബി​ജെ​പി​യു​ടെ ര​ണ്ടം​ഗ​ങ്ങ​ളു​ടേത് ഉ​ൾ​പ്പെ​ടെ 10 വോ​ട്ടും ല​ഭി​ച്ചു.

ഇ​തോ​ടെ ഹ​നീ​ഫ പാ​ല​ക്ക​ലി​നെ പ്ര​സി​ഡ​ൻ​റാ​യി വ​ര​ണാ​ധി​കാ​രി​യാ​യ പൊ​ന്നാ​നി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ പി. ​ബ​ഷീ​ർ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, ബി​ജെ​പി പി​ന്തു​ണ​യി​ൽ ഭ​ര​ണം വേ​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഹ​നീ​ഫ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ല. പ്ര​സി​ഡ​ൻ​റ്​ പ​ദ​മേ​റ്റെ​ടു​ക്കു​ന്നി​ല്ലെ​ന്ന് വ​ര​ണാ​ധി​കാ​രി​ക്ക് ക​ത്തും ന​ൽ​കി. ഇതോടെ പ്രസിഡന്റിനെ കണ്ടെത്താൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com