മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റി​ന്​ സാ​ധ്യ​ത ; മുന്നറിയിപ്പ്

വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റി​ന്​ സാ​ധ്യ​ത ; മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇ​ന്നു​മു​ത​ൽ തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ണിന്റെ  ശ​ക്തി കു​റ​ഞ്ഞു​തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. എന്നാൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  അ​ടു​ത്ത ര​ണ്ടാ​ഴ്​​ച​വ​രെ സം​സ്ഥാ​ന​ത്ത് അ​തി തീവ്രമഴയ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ല​യി​രു​ത്ത​ൽ. 

ഇതിന്റെ പശ്ചാത്തലത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. പ​ക​രം കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ൾ അ​ടു​ത്ത 24 മ​ണി​ക്കൂ​ർ യെ​ല്ലോ അ​ല​ർ​ട്ടി​ലാ​യി​രി​ക്കും. ഈ ​മാ​സം 27 വ​രെ തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ​നി​ന്ന് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തെ​ക്ക്-​പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ൽ, മ​ധ്യ-​പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ൽ, മ​ധ്യ-​കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ഴ​യെ തു​ട​ർ​ന്ന്, ഇ​ന്ന​ലെ ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​യി 12 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ കൂ​ടി തു​റ​ന്നു. 201 കു​ടും​ബ​ങ്ങ​ളി​ലാ​യി 706 പേ​രെ ഇ​വി​ടേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ഇ​തോ​ടെ ഈ ​സീ​സ​ണി​ൽ തു​റ​ന്ന ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം 39 ആ‍യി. 549 കു​ടും​ബ​ങ്ങ​ളി​ലാ​യി 2204 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. കോ​ട്ട​യ​ത്താ​ണ് കൂ​ടു​ത​ൽ ക്യാ​മ്പു​ക​ളു​ള്ള​ത് -13. ഇ​വി​ടെ 100 കു​ടും​ബ​ങ്ങ​ളി​ലാ​യി 379 പേ​രെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. 

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യ വ​ലി​യ​തു​റ, ചി​റ​യി​ൻ​കീ​ഴ് ഭാ​ഗ​ങ്ങ​ളി​ൽ ആ​റ് ക്യാ​മ്പു​ക​ളി​ലാ​യി 692 പേ​രെ മാ​റ്റി​യി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് കള​ക്ട​ർ​മാ​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സീ​സ​ണി​ലെ മ​ഴ​യി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം 109 ആ​യി. 1660 വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. മ​ല​പ്പു​റ​ത്താ​ണ് കൂ​ടു​ത​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com