യുഡിഎഫ് ജോസ് കെ മാണിയുടെ ഭീഷണിയ്ക്ക് വഴങ്ങി; മനസാക്ഷിക്ക് നിരക്കാത്ത തീരുമാനത്തിന് കൂട്ടുനിന്നു; ആര്‍ക്കാണ് ശക്തിയെന്ന് വരും ദിവസങ്ങളില്‍ കാണാമെന്ന് പിജെ ജോസഫ്

കേരളാ കോണ്‍ഗ്രസില്‍ ആര്‍ക്കാണ് ശക്തിയെന്ന് വരും ദിവസങ്ങളില്‍ കാണാം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തീരുമാനത്തില്‍ ഉണ്ടായനടപടി നീതിക്ക് നിരക്കാത്തത് 
യുഡിഎഫ് ജോസ് കെ മാണിയുടെ ഭീഷണിയ്ക്ക് വഴങ്ങി; മനസാക്ഷിക്ക് നിരക്കാത്ത തീരുമാനത്തിന് കൂട്ടുനിന്നു; ആര്‍ക്കാണ് ശക്തിയെന്ന് വരും ദിവസങ്ങളില്‍ കാണാമെന്ന് പിജെ ജോസഫ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് കെ മാണി പക്ഷത്തിന് നല്‍കിയത് തെറ്റായ തീരുമാനമാണെന്ന് പിജെ ജോസഫ്. മനസാക്ഷിക്ക് നിരക്കാത്ത തീരുമാനത്തിന് യുഡിഎഫ് നേതൃത്വം കൂട്ട് നില്‍ക്കരുതായിരുന്നെന്ന് പിജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അജ്ഞാതമായ കാരണങ്ങളാല്‍ എട്ടുമാസം ജോസ് കെ മാണി പക്ഷത്തുള്ള സെബാസ്റ്റ്യന്‍ നല്‍കിയത് ഒട്ടും നീതിയുക്തമല്ല. അത് യുഡിഎഫ് നേതൃത്വമെടുത്ത തെറ്റായ തീരുമാനമാണ്. ഭീഷണിക്ക് വഴങ്ങിയെന്നാണ് വാര്‍ത്ത വരുന്നത്. അതില്‍ ശക്തമായ പ്രതിഷേധം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയാണ്. ഒന്നേകാല്‍ വര്‍ഷം ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. മാണിസാര്‍ ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നും ജോസഫ് പറഞ്ഞു. 

ഞങ്ങള്‍ക്കര്‍ഹതപ്പെട്ട സ്ഥാനം ഞങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടതാണ്. ആദ്യപടി തന്നെ അവര്‍ക്ക് നല്‍കിയത് ഒട്ടും ശരിയായ നടപടിയല്ല. കോട്ടയംജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന് വേണമെന്നതാണ് ഞങ്ങളുടെ ചിന്ത. അതുകൊണ്ടാണ് തീരുമാനത്തില്‍ അപാകതയുണ്ടായിട്ടും ഞങ്ങള്‍ പിന്തുണച്ചത്. ഞങ്ങളുടെ പ്രതിഷേധം ഉമ്മന്‍ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചിട്ടുണ്ടെന്നും ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭിന്നതയ്ക്ക് ശേഷം ഞങ്ങളെടുത്ത നിലപാടാണ് ശരിയെന്ന് തോന്നിയിട്ടാണ് ജോസ് പക്ഷത്തുള്ളവര്‍ ഞങ്ങളോടൊപ്പം വന്നത്. ആരാണ് ഇവിടെ ശക്തിയെന്ന് ഏതാനും ദിവസത്തിനുള്ളില്‍ തെളിയും. പാലായില്‍  യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കും. അവിടെ നടന്ന രണ്ട്  ഉപതെരഞ്ഞടുപ്പില്‍ തോറ്റതാണ്. ഐക്യമുന്നണി ഒന്നിച്ച് നിന്നാലേ ജയിക്കുകയുള്ളു. കോട്ടയം ജില്ലയില്‍ ആരാണ് ശക്തിയെന്ന് വരും ദിവസങ്ങളില്‍ തെളിയിക്കും. ജോസ്് കെ മാണിയുടെ ശക്തിമനസിലാക്കിയാണ് അനര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയതെങ്കില്‍ അവര്‍ കാര്യങ്ങള്‍ പഠിച്ചിട്ടില്ലെന്നാതാണ്. ജില്ലാ അടിസ്ഥാനത്തില്‍ ശക്തിതെളിയിക്കും. ന്യായമല്ലാത്തതിനാണ് യുഡിഎഫ് നേതൃത്വം കൂട്ടുനിന്നത്. അത് അവര്‍ വൈകാതെ മനസിലാക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com