രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ മാറ്റം വേണം, അനഭിലഷണീയമായ കാര്യങ്ങള്‍ നടക്കുന്നുവെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി ചിലവാക്കുന്ന പണത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്
രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ മാറ്റം വേണം, അനഭിലഷണീയമായ കാര്യങ്ങള്‍ നടക്കുന്നുവെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

തിരുവനന്തപുരം: അനഭിലഷണീയമായ കാര്യങ്ങളാണ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ നടക്കുന്നതെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന ജെ ചെലമേശ്വര്‍. എന്നാലതിന് ഏതെങ്കിലും സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും, മാറ്റങ്ങള്‍ എല്ലാ കാര്യത്തിലും അനിവാര്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി ചിലവാക്കുന്ന പണത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. എംപിമാരും എംഎല്‍എമാരുമൊക്കെ ചില സംസ്ഥാനങ്ങളില്‍ 50 കോടിയൊക്കെയാണ് മുടക്കുന്നത്. ഇത് ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. 

സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറുകയാണ് ജനപ്രതിനിധികള്‍. പണമാണ് അതിന്റെയെല്ലാം അടിസ്ഥാന കാരണം. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, നിയമപരമായ കാര്യങ്ങള്‍ മാത്രമേ ഇക്കാര്യത്തില്‍ കോടതിക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളാണ് മറ്റുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

നല്ല രാഷ്ട്രീയ നേതാക്കളുള്ള സംസ്ഥാനമാണ് കേരളമെന്നും, പലതിനും കേരളം മികച്ച മാതൃകയാണ്. തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തെ സംബന്ധിച്ച് കേരളത്തില്‍ നിന്ന് തന്നെ മികച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വരട്ടെയെന്നും ചെലമേശ്വര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com