വിദ്യാര്‍ഥിയെ മോചിപ്പിച്ചത് രണ്ടു കോടി നല്‍കി? ; കണ്ടെത്തിയത് മംഗളൂരു ബസ് സ്റ്റാന്‍ഡില്‍നിന്ന്, ഗള്‍ഫ് ക്വട്ടേഷനെന്നും റിപ്പോര്‍ട്ടുകള്‍

മഞ്ചേശ്വരം: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മംഗളൂരു ബസ് സ്റ്റാന്‍ഡില്‍നിന്നു കണ്ടെത്തി. പണം നല്‍കിയാണ് കുട്ടിയെ മോചിപ്പിച്ചതെന്നു സൂചനയുണ്ട്. രണ്ടു കോടി രൂപ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

തിങ്കളാഴ്ച രാവിലെയാണ് കാറിലെത്തിയ സംഘം മഞ്ചേശ്വരം കളിയൂര്‍ സ്വദേശിയായ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്. ഹോദരിയോടൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോയത്. പിന്നാലെയെത്തിയ കാര്‍ സ്‌കൂട്ടറിനു കുറുകെയിട്ടു വിദ്യാര്‍ഥിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. 

ഇതിനു പിന്നാലെ മൂന്നു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗള്‍ഫ് നമ്പറുകളില്‍നിന്നു കോള്‍ വന്നിരുന്നു. ഗള്‍ഫില്‍നിന്നുള്ള ക്വട്ടേഷനാണു തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന സംശയമാണ് ഇതിലൂടെ പൊലീസ് പ്രകടിപ്പിച്ചത്. ഗള്‍ഫില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2 കോടിയിലറെ രൂപയുടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 

കുട്ടിയെ മോചിപ്പിക്കുന്നതിന് പണം നല്‍കിയതു ഗള്‍ഫില്‍ വച്ചാണെന്നു സൂചനകളുണ്ട്. അധോലോക നായകന്‍ രവി പൂജാരിക്ക് ബന്ധമുള്ളതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com