അമ്പലവയലിലേത് സദാചാര ഗുണ്ടായിസം; മുറിയിലേക്ക് ഇടിച്ചുകയറി, പിന്തുടര്‍ന്ന് വന്ന് മര്‍ദിച്ചു; ആക്രമണത്തിന് ഇരയായത് കൊയമ്പത്തൂര്‍ സ്വദേശിനി

യുവതിയും യുവാവും താമസിച്ചിരുന്ന ലോഡ്ജില്‍ എത്തിയാണ് ഇയാള്‍ ആദ്യം ആക്രമണം നടത്തിയത്
അമ്പലവയലിലേത് സദാചാര ഗുണ്ടായിസം; മുറിയിലേക്ക് ഇടിച്ചുകയറി, പിന്തുടര്‍ന്ന് വന്ന് മര്‍ദിച്ചു; ആക്രമണത്തിന് ഇരയായത് കൊയമ്പത്തൂര്‍ സ്വദേശിനി

യനാട് അമ്പലവയലില്‍ യുവതിക്കും യുവാവിനും നേരെയുണ്ടായ ആക്രമണം സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ്. കൊയമ്പത്തൂര്‍ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. ഇവരെ തിരിച്ചറിഞ്ഞതോടെയാണ് സദാചാര ഗുണ്ടായിസം തന്നെയെന്ന് വ്യക്തമായത്. ലോഡ്ജില്‍ എത്തിയും കേസിലെ പ്രതിയായ സജീവാനന്ദന്‍ യുവതിയെയും യുവാവിനെയും ശല്യപ്പെടുത്തി. ഇരുവരും എതിര്‍ത്തപ്പോള്‍ പകയോടെ പിന്തുടര്‍ന്ന് ആക്രമിച്ചെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. 

ഊട്ടി സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി അമ്പലവയലില്‍ എത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സജീവാനന്ദനാണ് ആക്രമണം നടത്തിയത്. യുവതിയും യുവാവും താമസിച്ചിരുന്ന ലോഡ്ജില്‍ എത്തിയാണ് ഇയാള്‍ ആദ്യം ആക്രമണം നടത്തിയത്. മുറിയിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതിനെ അവര്‍ എതിര്‍ത്തതോടെ ബഹളമായി. ഇവര്‍ താമസിച്ച ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നമായപ്പോള്‍ ഒതുക്കാന്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാരും പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദന്‍ ഇവരെ പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. 

ഫോണിലൂടെയാണ് യുവതിയെ പൊലീസ് ബന്ധപ്പെട്ടത്. വെള്ളിയാഴ്ച കൊയമ്പത്തൂരില്‍ നേരിട്ടെത്തി യുവതിയുടെ മൊഴിയെടുക്കും. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കണ്ടെത്താനായിട്ടില്ല. പ്രതിയായ സജീവാനന്ദനേയും പിടിക്കാന്‍ ഇതുവരെ പൊലീസിനായിട്ടില്ല. ഇയാള്‍ക്കായി കര്‍ണാടകയില്‍ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചു. യുവതിയേയും യുവാവിനേയും ക്രൂകമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുക്കാന്‍ മന്ത്രി കെ.കെ ശൈലജ ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com