ആശുപത്രിയില്‍ എത്തിക്കാനായില്ല; ആംബുലന്‍സിന്റെ സഹായത്തില്‍ യുവതി വീട്ടില്‍ പ്രസവിച്ചു

ആംബുലന്‍സ് ടെക്‌നീഷ്യന്റെ സഹായത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
ആശുപത്രിയില്‍ എത്തിക്കാനായില്ല; ആംബുലന്‍സിന്റെ സഹായത്തില്‍ യുവതി വീട്ടില്‍ പ്രസവിച്ചു

തിരുവനന്തപുരം; ആശുപത്രിയില്‍ എത്തിക്കാനായി വിളിച്ച ആംബുലന്‍സിന്റെ സഹായത്തില്‍ യുവതി വീട്ടില്‍ പ്രസവിച്ചു.  ബാലരാമപുരം തെക്കേകുളം ആദില്‍ വില്ലാ ഹൗസില്‍ ഷെഫീറിന്റെ ഭാര്യ റജീനയാണ് ആംബുലന്‍സ് ടെക്‌നീഷ്യന്റെ സഹായത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

വ്യാഴാഴ്ച പുലര്‍ച്ചെയാണ് റജീനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ബന്ധുക്കള്‍ 108 ആംബുലന്‍സിന്റെ സഹായം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് വീട്ടില്‍ എത്തുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ റജീനയെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥ ആണെന്ന് കണ്ടെത്തി. 

തുടര്‍ന്ന്  പ്രസവത്തിന് വേണ്ട സജ്ജീകരണങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കുകയായിരുന്നു. രണ്ടുമണിയോടെ റജീന കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രുഷ നല്‍കി നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവീന്‍ ബോസായിരുന്നു ആംബുലന്‍സിന്റെ പൈലറ്റ്. അനീഷ് ശര്‍മ്മയായിരുന്നു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com