കന്നുകാലി ആക്രമണം; നിലമ്പൂരില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

ഒരു ലക്ഷം രൂപ വിദ്യാര്‍ഥിനിക്ക് നല്‍കാനാണ് നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ഉത്തരവിട്ടത്
കന്നുകാലി ആക്രമണം; നിലമ്പൂരില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

നിലമ്പൂര്‍: റോഡില്‍ അലഞ്ഞു നടന്നിരുന്ന കന്നുകാലികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് വിദ്യാര്‍ഥിനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം. ഒരു ലക്ഷം രൂപ വിദ്യാര്‍ഥിനിക്ക് നല്‍കാനാണ് നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ഉത്തരവിട്ടത്. 

ജൂണ്‍ 13നാണ് വിദ്യാര്‍ഥിനിയെ കന്നുകാലികള്‍ ആക്രമിച്ചത്. നിലമ്പൂര്‍ ചക്കാലക്കുത്ത് എന്‍എസ്എസ് സ്‌കൂളിലെ മായയെന്ന കുട്ടിക്കാണ് സ്‌കൂളിലേക്ക് പോവുംവഴി പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പിന്നാലെ കുട്ടിയുടെ പിതാവായ ചക്കാലക്കുത്തിലെ കല്ലുംപറമ്പില്‍ മോഹനകൃഷ്ണനാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയത്. കാലിയുടെ ഉടമ, നഗരസഭാ സെക്രട്ടറി, ചെയര്‍പേഴ്‌സന്‍ എന്നിവരെ പ്രതിചേര്‍ത്താണ് പരാതി നല്‍കിയത്. കന്നുകാലികളില്‍ നിന്നും ആക്രമണമുണ്ടാവുന്നത് ആവര്‍ത്തിക്കുന്നതോടെ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com