കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കുറ്റവിമുക്തനായ ഓര്‍ത്തഡോക്‌സ് വൈദികന്‍ രവി അച്ചന്‍ അന്തരിച്ചു

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കുറ്റവിമുക്തനായ ഓര്‍ത്തഡോക്‌സ് വൈദികന്‍ രവി അച്ചന്‍ അന്തരിച്ചു

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കുറ്റവിമുക്തനായ ഓര്‍ത്തഡോക്‌സ് വൈദികന്‍ രവി അച്ചന്‍ അന്തരിച്ചു

കൊല്ലം:  കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പിന്നീട് കുറ്റവിമുക്തനായ, ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികന്‍ അന്തരിച്ചു. കൊല്ലം ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദികനും മൗണ്ട് ഹോറേബ് ആശ്രമാംഗവുമായ ഫാ. ഡോ.ജോര്‍ജ് ചെറിയാന്‍ എന്ന രവി അച്ചന്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചു. 66 വയസായിരുന്നു. 

കോട്ടയം നാട്ടകം ഗവ. കോളജില്‍ വിദ്യാര്‍ഥിനിയായിരുന്ന ജോളി മാത്യു (18) കൊല്ലപ്പെട്ട കേസിലാണ് രവി അച്ചന്‍ ശിക്ഷിക്കപ്പെട്ടത്. 1984 ഏപ്രില്‍ 26നായിരുന്നു ജോളി മാത്യുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ കോട്ടയം സെഷന്‍സ് കോടതി രവി അച്ചനെയും മറ്റു രണ്ടു പേരെയുമാണ് ശിക്ഷിച്ചത്. അച്ചന് ജീവപര്യന്തമായിരുന്നു ശിക്ഷ. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി മൂവരെയും കുറ്റവിമുക്തരാക്കി. പിന്നീട് സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചിരുന്നു.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് പരുമലയില്‍നിന്ന്  മൗണ്ട് ഹോറേബ് ആശ്രമത്തിലേക്കു കൊണ്ടുപോകും. സംസ്‌കാര ശുശ്രൂഷ നാളെ   11നു മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍. കൊല്ലം പോളയത്തോട് വടക്കന്‍ പീടികയില്‍ കുടുംബാംഗമാണ്. 

ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും ചികിത്സയിലായിരുന്ന ഫാ.ജോര്‍ജ് ചെറിയാനെ രണ്ടാഴ്ചയായി പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com