കൊല്ലത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു ; രണ്ടുകുട്ടികള്‍ മരിച്ചു, 50 പേര്‍ നിരീക്ഷണത്തില്‍

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മുന്‍കരുതലല്‍ വേണം. ജലദോഷപ്പനി വന്നാല്‍ ചികിത്സ  തേടുകയും വിശ്രമവും വേണം
കൊല്ലത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു ; രണ്ടുകുട്ടികള്‍ മരിച്ചു, 50 പേര്‍ നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു. രോഗം ബാധിച്ച് ഒരാഴ്ചക്കിടെ രണ്ടുകുട്ടികള്‍ മരിച്ചു. എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച് എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുകുട്ടികളാണ് മരിച്ചത്. അഞ്ചുപേര്‍ക്ക്  കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

50പേര്‍ക്ക് രോഗ ബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ സംശയിക്കുന്നവരെ പ്രത്യകം നിരീക്ഷിക്കുന്നുണ്ട്. വൈറസും മഴയുളള കാലാവസ്ഥയും രോഗം കൂടുതല്‍ പടരാന്‍ കാരണമാണ്. നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മുന്‍കരുതലല്‍ വേണം. ജലദോഷപ്പനി വന്നാല്‍ ചികിത്സ  തേടുകയും വിശ്രമവും വേണം. രോഗ പ്രതിരോധത്തിനാവശ്യമായ ഒസള്‍ട്ടാമിവിര്‍ ഗുളികകള്‍ സ്‌റ്റോക്കുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബോധവല്‍ക്കരണവും നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com