ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂര്‍;  എന്തുകൊണ്ടാണ് വിരോധമെന്നറിയില്ല: കുമ്മനം 

രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ ബിജെപി നേതാവും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജേശേഖരന്‍
ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂര്‍;  എന്തുകൊണ്ടാണ് വിരോധമെന്നറിയില്ല: കുമ്മനം 

ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ ബിജെപി നേതാവും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജേശേഖരന്‍. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയാണെന്ന് കുമ്മനം പറഞ്ഞു. 

ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂര്‍. എന്തുകൊണ്ടാണ് വിരോധമെന്നറിയില്ല. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമ മന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം പറഞ്ഞു.

രാജ്യത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നതിലും ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ക്കും എതിരെയായിയിരുന്നു അടൂര്‍ ഉള്‍പ്പെടെയുള്ള 49 സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിന് മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും സഹിക്കുന്നില്ലെങ്കില്‍ ചന്ദ്രിനിലേക്ക് പോകാമെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com