അമേരിക്കയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

ഷാര്‍ജയില്‍ ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കന്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണ് നീല്‍
അമേരിക്കയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

മോഷ്ടാക്കളുടെ വെടിയേറ്റ് മലയാളി യുവാവ് അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഷാര്‍ജയില്‍ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം നീല്‍ പുരുഷ് കുമാറാണ് (29) ബ്രന്‍ഡിഡ്ജില്‍ വെടിയേറ്റ് മരിച്ചത്. അമേരിക്കയിലെ ട്രോയ് വീഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഉപരിപഠനം നടത്തുകയായിരുന്നു നീല്‍. പാര്‍ട്ട് ടൈമായി ഒരു ഗ്യാസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന നീല്‍ ബുധനാഴ്ചയാണ് മോഷ്ടാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 

ഗ്യാസ് സ്റ്റേഷനില്‍ എത്തിയ ആക്രമികള്‍ നീലിന് നേര്‍ക്ക് തോക്ക് ചൂണ്ടി കൗണ്ടറില്‍ നിന്ന് പണം കവര്‍ന്ന ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഷാര്‍ജയില്‍ ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കന്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണ് നീല്‍. ആക്രമിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന നീല്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്. തൃശൂര്‍ ഗുരുകുലത്തില്‍നിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരില്‍നിന്ന് എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി. പിതാവിന്റെ ബിസിനസില്‍ സഹായിയായ കൂടിയശേഷം ഒരു വര്‍ഷം മുന്‍പാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. വിവരമറിഞ്ഞ് മാതാപിതാക്കള്‍ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയില്‍തന്നെ സംസ്‌കരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com