കാനത്തിന് എതിരായ പോസ്റ്റര്‍: എഐവൈഎഫ്,കിസാന്‍ സഭ നേതാക്കളെ പുറത്താക്കി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാന്‍സഭ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാന്‍സഭ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. 

ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയേഷിനേയും ഷിജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിസാന്‍ സഭ നേതാവ് കൃഷ്ണകുമാര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിനും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലും കാനത്തിന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എറണാകുളം ലാത്തിചാര്‍ജുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പതിച്ചത്. സിപിഐക്കാരാരും തനിക്കെതിരെ പോസ്റ്റര്‍ പതിക്കില്ല എന്നായിരുന്നു കാനത്തിന്റെ ഈ വിഷയത്തോടുള്ള പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com