പ്രളയത്തിന് ശേഷം മഴക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം നഷ്ടപരിഹാരം ലഭിക്കില്ല; വീടിന്റേയും വീട്ടുസാധനങ്ങളുടേയും മൂല്യം കണക്കാക്കേണ്ടെന്നും നിര്‍ദേശം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമുള്ള വിഹിതം ഇനിയുള്ള മഴക്കെടുതിക്ക് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം
പ്രളയത്തിന് ശേഷം മഴക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം നഷ്ടപരിഹാരം ലഭിക്കില്ല; വീടിന്റേയും വീട്ടുസാധനങ്ങളുടേയും മൂല്യം കണക്കാക്കേണ്ടെന്നും നിര്‍ദേശം

പാലക്കാട്: 2018 ജൂണ്‍ മുതല്‍ ഓഗസ്റ്റ് 31 വരെ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് മാത്രം നാല് ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഈ കാലയളവിന് ശേഷമുണ്ടായ മഴക്കെടുതികളില്‍ വീട് തകര്‍ന്നവര്‍ക്ക് ഈ നഷ്ടപരിഹാര തുക ലഭിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമുള്ള വിഹിതം ഇനിയുള്ള മഴക്കെടുതിക്ക് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. 

2018 ഓഗസ്റ്റ് 31ന് ശേഷം വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരമായി സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നുമുള്ള തുക മാത്രമാവും ഇനി നല്‍കുക. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഇതില്‍, ഒരു ലക്ഷത്തോളം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ബാക്കിയുള്ള മൂന്ന് ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് അനുവദിച്ചത്. 

ഇതുകൂടാതെ, വീടുകളുടെ നഷ്ടം കണക്കാക്കുമ്പോള്‍ കെട്ടിടത്തിന് ഘടനാപരമായി ഉണ്ടായിരിക്കുന്ന തകര്‍ച്ച മാത്രം നോക്കിയാല്‍ മതിയെന്നും വീടിന്റെ മൂല്യം, വീട്ടുസാധനങ്ങളുടെ മൂല്യം എന്നിവ നഷ്ടമായി കണക്കാക്കരുത് എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com