37 ദിവസങ്ങള്‍ക്ക് ശേഷം രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പുറത്തെടുക്കുന്നു; നാളെ റീപോസ്റ്റുമോര്‍ട്ടം

നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും.
37 ദിവസങ്ങള്‍ക്ക് ശേഷം രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പുറത്തെടുക്കുന്നു; നാളെ റീപോസ്റ്റുമോര്‍ട്ടം

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടപടികള്‍. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റീപോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ നേരത്തെ സര്‍ക്കാരിന് കത്തയച്ചിരുന്നു. 

രാജ്കുമാറിന്റെ മൃതദേഹം സംസ്‌കരിച്ച് 37 ദിവസത്തിനുശേഷമാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുന്നത്. ആദ്യം നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ നിറയെ അപാകതകളുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 

രാജ്കുമാറിന്റെ വാരിയെല്ലുകള്‍ക്കേറ്റ പരിക്കായിരിക്കും റീപോസ്റ്റുമോര്‍ട്ടത്തില്‍ പ്രധാനമായും പരിശോധിക്കുക. ഇത് പോലീസ് മര്‍ദനത്തില്‍ സംഭവിച്ചതാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിശദമായ പരിശോധന നടത്തും. തിങ്കളാഴ്ച നടക്കുന്ന റീപോസ്റ്റുമോര്‍ട്ടത്തിന് ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com