ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യന്‍ മര്‍ദിച്ചെന്ന് വീട്ടമ്മയുടെ പരാതി, മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

തന്റെ വീട്ടില്‍ എംഎല്‍എയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചെന്നുമാണ് വീട്ടമ്മ ആദ്യം പരാതി നല്‍കിയത്
ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യന്‍ മര്‍ദിച്ചെന്ന് വീട്ടമ്മയുടെ പരാതി, മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യന്‍ തന്നെ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ വീട്ടമ്മ പരാതി പിന്‍വലിച്ചു. തന്റെ വീട്ടില്‍ എംഎല്‍എയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചെന്നുമാണ് വീട്ടമ്മ ആദ്യം പരാതി നല്‍കിയത്. 

ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കായിരുന്നു ശനിയാഴ്ച ഉച്ചയോടെ വീട്ടമ്മ പരാതി നല്‍കിയത്. പരാതിക്കാരിയായ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് എംഎല്‍എയെന്നും, തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ് എംഎല്‍എയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 

എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരാതി പ്രചരിച്ചതോടെ വീട്ടമ്മ പരാതി പിന്‍വലിച്ചു. തനിക്ക് പരാതിയില്ലെന്ന് ഡിവൈഎസ്പി ഓഫീസിലെത്തി ശനിയാഴ്ച വൈകീട്ടോടെ വീട്ടമ്മ എഴുതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com