ഇനി ഏകസംഘടനാവാദം വേണ്ട: എസ്എഫ്‌ഐയോട് സിപിഎം;തമ്മില്‍ തല്ലാന്‍ കാരണം രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ വീഴ്ചയെന്ന് വിലയിരുത്തല്‍

കോളജുകളില്‍ ഇനി ഏകസംഘടനാവാദം ഉയര്‍ത്തരുതെന്ന് എസ്എഫ്‌ഐയോട് സിപിഎം
ഇനി ഏകസംഘടനാവാദം വേണ്ട: എസ്എഫ്‌ഐയോട് സിപിഎം;തമ്മില്‍ തല്ലാന്‍ കാരണം രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ വീഴ്ചയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കോളജുകളില്‍ ഇനി ഏകസംഘടനാവാദം ഉയര്‍ത്തരുതെന്ന് എസ്എഫ്‌ഐയോട് സിപിഎം. എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ക്യാമ്പസുകളില്‍ യൂണിറ്റ് തുടങ്ങാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു. കലാലയങ്ങളില്‍ ബഹുസ്വരത പ്രോത്സാഹിപ്പിക്കാനാണ് എസ്എഫ്‌ഐ തയ്യാറാകേണ്ടതെന്ന് ഫ്രാക്ഷന്‍ യോഗം വിളിച്ചു ചേര്‍ത്താണ് പാര്‍ട്ടി എസ്എഫ്‌ഐയ്ക്ക് നിര്‍ദേശം നല്‍കിയത്. 

യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിന്റെ പശ്ചാതലത്തിലാണ് എസ്എഫ്‌ഐയില്‍ തിരുത്തല്‍ നടപടികള്‍ക്ക് സിപിഎം പ്രവര്‍ത്തനം കുറിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണം വന്നാല്‍പ്പോലും ഏകകക്ഷിവാദം പാര്‍ട്ടിക്കില്ലെന്നിരിക്കെ എസ്എഫ്‌ഐ മറിച്ചൊരു നിലപാട് സ്വീകരിക്കുന്നതെന്ന് സിപിഎം നേതൃത്‌ലം ചോദിച്ചു. എസ്എഫ്‌ഐ-എഐഎസ്എഫ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഓഗസ്റ്റ് രണ്ടിനു സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഇരുസംഘടനാ നേതൃത്വങ്ങളും ചര്‍ച്ച നടത്തും. 

രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ വീഴ്ചയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിലേക്കെത്തിച്ചതെന്ന് സിപിഎം വിലയിരുത്തുന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങും അതിന്മേലുള്ള ചര്‍ച്ചകളും ശക്തമാക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി 'സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍' പുനരുജ്ജീവിപ്പിച്ചു. കോളജ് യൂണിയന്‍ ഭാരവാഹികളെ എല്ലാമാസവും ജില്ലാകമ്മിറ്റികളില്‍ വിളിച്ചു രാഷ്ട്രീയവിശദീകരണം നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com