കാസര്‍കോട് രണ്ടു കുട്ടികള്‍ മരിച്ചത് 'മിലിയോഡോസിസ്' ബാധിച്ച്?; ജാഗ്രത

ബദിയടുക്കയില്‍ പനിയെത്തുടര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ്
കാസര്‍കോട് രണ്ടു കുട്ടികള്‍ മരിച്ചത് 'മിലിയോഡോസിസ്' ബാധിച്ച്?; ജാഗ്രത

കാസര്‍കോട്:ബദിയടുക്കയില്‍ പനിയെത്തുടര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ്. മണിപ്പാല്‍ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഇതിന് ലഭ്യമാക്കിയിട്ടുണ്ട്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മണ്ണ്, വെള്ളം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന ബാര്‍കോള്‍ടെറിയ സ്യൂഡോമിലി എന്ന ബാക്ടീരിയയാണ് രോഗകാരണം. രോഗത്തെയും, ബാക്ടീരിയയേും തിരിച്ചറിഞ്ഞെങ്കിലും പൂണെ വൈറോളജി ഇന്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധനഫലം കൂടി എത്തിയ ശേഷമായിരിക്കും ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക. ആരംഭഘട്ടത്തില്‍ ചികിത്സതേടിയാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. മുന്‍കരുതലിന്റെ ഭാഗമായി മരിച്ച കുട്ടികളുടെ മാതാപിതാക്കളും, ബന്ധുക്കളും നിരീക്ഷണത്തിലാണ്.നിലവില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു.

കടുത്ത പനി,ചുമ എന്നിവയാണ് മിലിയോഡോസിസിന്റെ ആദ്യലക്ഷണം.തുടര്‍ന്ന് ന്യൂമോണിയ പിടിപെടുന്നതോടെ രോഗി ഗുരുതരാവസ്ഥയിലാകുന്നു. രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഭക്ഷണ ശുചിത്വവും, വ്യക്തി ശുചിത്വവും പാലിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദ്ദേശം നല്‍കി. കനത്തമഴയില്‍ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com