ചെങ്ങന്നൂരില്‍ തീപിടുത്തം: ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു

കടയ്ക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധിയില്‍പ്പെട്ട നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.
ചെങ്ങന്നൂരില്‍ തീപിടുത്തം: ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു

ചെങ്ങന്നൂര്‍: മാന്നാറില്‍ ജ്വല്ലറിക്ക് തീപ്പിടിച്ചു. പരുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിയിലാണ് തീപ്പിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ കട പൂര്‍ണമായി കത്തി നശിച്ചു. ആര്‍ക്കും ആളപായമില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഞായറാഴ്ച ആയതിനാല്‍ കട അവധിയായിരുന്നു. 

എന്നാല്‍ കടയ്ക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധിയില്‍പ്പെട്ട നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയും പോലീസുമെത്തി തീയണക്കാന്‍ ശ്രമം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com