പട്ടാപകല്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച; നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും തട്ടിയെടുത്തു, സംഭവം പത്തനംതിട്ടയില്‍ 

വന്നവര്‍ സംസാരിച്ചത് മറാഠിയില്‍ ആയിരുന്നെന്ന് ജീവനക്കാരന്‍ മൊഴി നല്‍കി
പട്ടാപകല്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച; നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും തട്ടിയെടുത്തു, സംഭവം പത്തനംതിട്ടയില്‍ 

പത്തനംതിട്ട: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. നാല് കിലോ സ്വര്‍ണവും 13 ലക്ഷതോളം രൂപയുമാണ് മോഷ്ടിച്ചത്. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ജ്വല്ലറിയിലെ ജീവനക്കാരനായ സന്തോഷിനെ കെട്ടിയിട്ടശേഷമാണ് കവര്‍ച്ച നടത്തിയത്‌. ജ്വല്ലറിയിലെതന്നെ മറ്റൊരു ജീവനക്കാരനായ അക്ഷയ് പട്ടേല്‍ എന്നയാള്‍ക്ക് മോഷണത്തില്‍ പങ്കുണ്ടെന്നാണ് സന്തോഷിന്റെ മൊഴി. വന്നവര്‍ സംസാരിച്ചത് മറാഠി ഭാഷയില്‍ ആയിരുന്നെന്നും സന്തോഷ് പൊലീസില്‍ മൊഴി നല്‍കി. 

സാധാരണ ഞായറാഴ്ചകളില്‍ തുറക്കാറില്ലാത്ത ജ്വല്ലറി ഒരു ഉപഭോക്താവ് എത്തുന്നു എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് ജീവനക്കാരെത്തി തുറക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ സുരേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com