വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയാല്‍ ഉടന്‍ രക്ഷിതാക്കള്‍ക്ക് സന്ദേശം: ചിപ്പുകള്‍ തയ്യാര്‍, സുരക്ഷ 

വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയാല്‍ ഉടന്‍ രക്ഷിതാക്കളുടെ ഫോണിലേക്ക് എസ്എംഎസ് വരുന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് തൃശൂരിലെ ഒരു സ്‌കൂള്‍
വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയാല്‍ ഉടന്‍ രക്ഷിതാക്കള്‍ക്ക് സന്ദേശം: ചിപ്പുകള്‍ തയ്യാര്‍, സുരക്ഷ 

തൃശൂര്‍:  വിദ്യാര്‍ത്ഥികള്‍ക്ക് എത്രമാത്രം സുരക്ഷ നല്‍കാന്‍ സാധിക്കുമോ, അത്രമാത്രം ബുദ്ധിമുട്ടാന്‍ മാതാപിതാക്കള്‍ തയ്യാറാണ്. ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ മാതാപിതാക്കളുടെ ആശങ്ക ഇരട്ടിയാക്കുന്നതാണ്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയാല്‍ ഉടന്‍ രക്ഷിതാക്കളുടെ ഫോണിലേക്ക് എസ്എംഎസ് വരുന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് തൃശൂരിലെ ഒരു സ്‌കൂള്‍. ചിപ്പ് ഘടിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴി എസ്എംഎസ് ആയി രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ വിവരങ്ങള്‍ ലഭിക്കുന്ന സംവിധാനം പറപ്പൂക്കരയിലെ ആലത്തൂര്‍ എ എല്‍ പി എയ്ഡഡ് സ്‌കൂളാണ് സജ്ജീകരിച്ചിരിക്കുന്നത്.

എ എല്‍ പി എയ്ഡഡ് സ്‌കൂളില്‍ 215 വിദ്യാര്‍ഥികളുണ്ട്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും സ്‌കൂള്‍ അധികൃതര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളാണ് പ്രത്യേകതയുള്ളത്. ഈ കാര്‍ഡ് സൈ്വപ്പിങ് മെഷീനില്‍ വച്ചാല്‍ ഉടനെ രക്ഷിതാക്കള്‍ക്ക് എസ്എംഎസ് വരും. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയാല്‍ ഉടന്‍ കാര്‍ഡ് ഉപയോഗിച്ച ്‌സൈ്വപ്പ് ചെയ്യണം. പിന്നെ, ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴും സൈ്വപ്പ് ചെയ്യണം. കുട്ടികള്‍ വരുന്നതും പോകുന്നതും കൃത്യമായി രക്ഷിതാക്കള്‍ക്ക് അറിയാം. സ്‌കൂള്‍ ബസ് എവിടെ എത്തിയെന്ന് അറിയാന്‍ ജിപിഎസ്. സംവിധാനവും സജ്ജമാണ്. പുതിയ തിരിച്ചറിയല്‍ കാര്‍ഡുകളുമായി വിദ്യാര്‍ഥികള്‍ പൊരുത്തപ്പെട്ടു.

ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള പുതിയ മാര്‍ഗവും ഈ സ്‌കൂളില്‍ നടപ്പാക്കുന്നുണ്ട്. ബാഗ് ഒഴിവാക്കി പകരം ഫയലുകള്‍ കൊണ്ടുവരുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് നിര്‍വഹിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com