അനിയാ ഒരുമിച്ചു നിന്നാല്‍ ഏതപകടത്തില്‍ നിന്നും മുതലാളിയെ രക്ഷിക്കാം; കേരള പൊലീസ് പറയുന്നു

ഹെല്‍മെറ്റ് ശരിയായി ധരിച്ചാല്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് കേരള പൊലീസ് പറയുന്നത്.
അനിയാ ഒരുമിച്ചു നിന്നാല്‍ ഏതപകടത്തില്‍ നിന്നും മുതലാളിയെ രക്ഷിക്കാം; കേരള പൊലീസ് പറയുന്നു


ഹെല്‍മെറ്റ് വയ്ക്കാതെയും ശരിയായ രീതിയില്‍ ധരിക്കാത്തതിന്റെയും കാരണത്താലാണ് ഇരുചക്രവാഹനാപകടങ്ങളില്‍ കൂടുതലും മരണങ്ങള്‍ സംഭവിക്കുന്നത്. ഹെല്‍മെറ്റ് ശരിയായി ധരിച്ചാല്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് കേരള പൊലീസ് പറയുന്നത്. രസകരമായ ട്രോളുകളിലൂടെ ജനങ്ങളിലേക്ക് സന്ദശേങ്ങളെത്തിക്കുന്ന കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ ടീം ഈ നിര്‍ദേശവും രസകരമയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

ഇരുചക്ര വാഹനങ്ങളില്‍ അപകടത്തില്‍പ്പെടുന്നവര്‍ പലപ്പോഴും മരണപ്പെടുന്നത് ഹെല്‍മെറ്റ് വയ്ക്കാതെ തലയ്ക്കു ക്ഷതമേല്‍ക്കുന്നതു കൊണ്ടാണ്. ചിലര്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ വയ്ക്കാത്തതിനാല്‍ അപകടത്തിന്റെ ആഘാതത്തില്‍ പലപ്പോഴും ഹെല്‍മെറ്റ് ഊറി തെറിക്കുന്നു. ഇത് മരണത്തിന് കാരണമാകാറുണ്ട്. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ചിന് സ്ട്രാപ്പ് ശരിയായ രീതിയില്‍ താടിയെല്ലിന്റെ അടിയിലായി മുറുക്കി കെട്ടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com