'ഇത് മൃതദേഹമല്ല, ജീവനുളള മനുഷ്യനാണ് '; കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ദുരിതം, കുറിപ്പ് 

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതം വിവരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു
'ഇത് മൃതദേഹമല്ല, ജീവനുളള മനുഷ്യനാണ് '; കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ദുരിതം, കുറിപ്പ് 

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതം വിവരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറുടെ ദുരനുഭവം തുറന്ന് പറഞ്ഞ് മനീഷ് മണിയന്‍ എന്ന വ്യക്തിയാണ് കുറിപ്പ് പങ്കുവെച്ചത്.  കൊതുക് കടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടക്ടര്‍ ഇരുകാലുകളും കടലാസ് കവറു കൊണ്ട് പൊതിഞ്ഞ ശേഷം കിടക്കുന്ന ചിത്രം സഹിതമാണ് കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഡെഡ് ബോഡി അല്ല...... ജീവനുള്ള മനുഷ്യന്‍ എറണാകുളം KSRTC ഡിപ്പോയിലെ ഒരു കണ്ടക്ടര്‍.... കൊതുക് കടി സഹിക്കാതായപ്പോള്‍ കാലില്‍ പ്ലാസ്റ്റിക്ക് കവറും... കടലാസ് കവറും പൊതിഞ്ഞ്.... വെളിച്ചം കണ്ണില്‍ അടിക്കാതെ ഉറങ്ങുവാനുള്ള ശ്രമം.... സമയം രാത്രി 11.30 കഴിഞ്ഞിട്ടുണ്ട്... വെളുപ്പിന് നാലിന് എഴുനേറ്റു ജോലിക്ക് പോകണം..... അവന്റെ ബസ്സില്‍ 700 ഓളം യാത്രക്കാര്‍ കയറും..... എല്ലാവരോടും മാന്യമായി പെരുമാറാന്‍. ഇത്രയും ഫ്രസ്‌റ്റേഷന്‍, ഇത്രയും മോശമായ സാഹചര്യത്തില്‍ നിന്നും വരുന്ന ഒരാള്‍ക്ക് എങ്ങനെ സാധിക്കും......?? സാധിക്കും ,സാധ്യമാക്കും.... എത്ര മോശം ജോലി സാഹചര്യമൊരുക്കിയാലും.... യാത്രക്കാരോടും മറ്റ് ജീവനക്കാരോടും.. എങ്ങനെ നല്ല മാനസികാവസ്ഥയില്‍ പെരുമാറണം എന്ന ഒരു ..മാനസിക പരിശീലന ക്ലാസ് KSTCO നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു..... സൈക്കോളജില്‍ ഫസ്റ്റ് റാങ്ക് ജേതാവ് ക്ലാസ് നയിക്കുന്നു....... ഓര്‍ക്കുക സന്തോഷം നമ്മുടെ സൃഷ്ടിയാണ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com