ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ബിനീഷ് കോടിയേരി: 'ആദ്യം ചേട്ടനോട് ഒരു തുള്ളി ചോര കൊടുക്കാന്‍ പറയടേയെന്ന്' പരിഹാസം

അപകടത്തില്‍പ്പെട്ട് മരണത്തോട് മല്ലടിക്കുന്ന യുപിയിലെ ഉന്നാവോ പീഡനക്കേസ് ഇരയ്ക്ക് നീതി കിട്ടണമെന്ന് ബിനീഷ് കോടിയേരി.
ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ബിനീഷ് കോടിയേരി: 'ആദ്യം ചേട്ടനോട് ഒരു തുള്ളി ചോര കൊടുക്കാന്‍ പറയടേയെന്ന്' പരിഹാസം


കൊച്ചി: അപകടത്തില്‍പ്പെട്ട് മരണത്തോട് മല്ലടിക്കുന്ന യുപിയിലെ ഉന്നാവോ പീഡനക്കേസ് ഇരയ്ക്ക് നീതി കിട്ടണമെന്ന് ബിനീഷ് കോടിയേരി. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ബിനീഷ് ഇത് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരയെ തന്നെ ഇല്ലാതാക്കാനുള്ള ബിജെപ്പിക്കാരുടെ രീതിക്ക് മാറ്റമില്ലല്ലോ, അതല്ലേ കഴിഞ്ഞ ദിവസം ആര്‍എസ്എസുകാരനും കുടുംബവും ഒരു പെണ്‍കുട്ടിയെ കൊന്ന് ഉപ്പിലിട്ട് വച്ചത് നാം കണ്ടത്. ഉന്നാവോ പെണ്‍കുട്ടിയുടെ അപകടത്തിനു മണിക്കൂറുകള്‍ക്ക് മുന്നേ ബിജെപി നേതാക്കമ്മാരുടെ അശ്ലീല വീഡിയോ പുറത്ത് വിട്ട് അത് വൈറലാക്കുന്നത് വഴി ഈ കൊലപാതകങ്ങള്‍ മറയ്ക്കുവാന്‍ ശ്രമിച്ചിരുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ബിനീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എന്നാല്‍ ഈ പോസ്റ്റിന് താഴെ സഹോദരന് എതിരെയുള്ള ലൈംഗിക പീഡന പരാതി ചൂണ്ടിക്കാട്ടി ഒരുവിഭാഗം രംഗത്തെത്തി. ബീഹാറി യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ആദ്യം ബിനോയ് കോടിയേരിയോട് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പറയൂ എന്നാണ് വ്യാപകമായി പ്രത്യക്ഷപ്പെടുന്ന കമന്റുകള്‍. 

'തെറ്റിനെ തെറ്റ് കൊണ്ട് ന്യായീകരിക്കുന്നില്ല... പക്ഷേ താങ്കള്‍ എഴുതുന്ന ഈ വരികളില്‍ അല്പം എങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബാര്‍ ഡാന്‍സ് ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന ആ ബീഹാറിലെ പാവം പെണ്‍കുട്ടിക്ക് ഒപ്പം നിന്ന് നീതി വാങ്ങി കൊടുക്കണം' എന്ന് ഒരു കമന്റ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com