കാനത്തിനെതിരെ വിമർശനം; പോസ്റ്റർ വിവാദം പാര്‍ട്ടിയെ ബാധിച്ച ക്യാൻസർ; മൂന്നം​ഗ സമിതിയെ അന്വേഷണത്തിന് നിയോ​​ഗിച്ച് സിപിഐ

കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പോസ്റ്റര്‍ പതിച്ച വിവാദത്തിൽ പാര്‍ട്ടി തലത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സിപിഐ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പോസ്റ്റര്‍ പതിച്ച വിവാദത്തിൽ പാര്‍ട്ടി തലത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സിപിഐ തീരുമാനം. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച ക്യാൻസറാണെന്ന് ആലപ്പുഴയിൽ ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗത്തിൽ വിമര്‍ശനമുയര്‍ന്നു. 

പ്രത്യേക കമ്മീഷനെ വച്ച് പാര്‍ട്ടിക്കകത്ത് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്നംഗ അന്വേഷണ കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ചന്ദ്രൻ ഉണ്ണിത്താൻ, എസ് പ്രകാശ്, കെഎസ് രവി എന്നിവരാണ്  അന്വേഷണ കമ്മീഷൻ അം​ഗങ്ങൾ. 

ഉൾപ്പാര്‍ട്ടി തര്‍ക്കത്തിന്‍റെ പ്രതിഫലനമെന്ന നിലയിൽ ആദ്യം വിലയിരുത്തൽ ഉണ്ടായെങ്കിലും തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിൽ കാനം പക്ഷ നേതാക്കൾ തന്നെയാണ് പോസ്റ്ററൊട്ടിച്ചതെന്ന് തെളിഞ്ഞു. പോസ്റ്റര്‍ വിവാദം പാര്‍ട്ടിക്കകത്ത് വലിയ വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുന്നത്.

പൊലീസ് അതിക്രമത്തിൽ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിക്ക് ഒപ്പം കാനം നിന്നില്ലെന്ന് നേതാക്കൾ വിമർശിച്ചു. പോലീസിനെ ന്യായീകരിച്ചത് പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ്. പോസ്റ്റർ ഒട്ടിച്ച നേതാക്കൾക്കെതിരെ കേസ് കൊടുത്തത് അനാവശ്യമായി എന്നും നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലാ എക്സിക്യൂട്ടീവിലും കൗൺസിലിലും ഒരേ വിമർശനമാണ് ഉണ്ടായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com