കേരള പൊലീസിന്റെ അഭിമാനമായിരുന്ന 'തണ്ടര്‍' ഇനി ഓര്‍മ്മ

സേവനമികവിന് നിരവധി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുളള പൊലീസിന്റെ ശ്വാനവിഭാഗത്തിന്റെ ഭാഗമായിരുന്ന തണ്ടര്‍ എന്ന പൊലീസ് നായയ്ക്ക് യാത്രാമൊഴി
കേരള പൊലീസിന്റെ അഭിമാനമായിരുന്ന 'തണ്ടര്‍' ഇനി ഓര്‍മ്മ

തൃശൂര്‍: സേവനമികവിന് നിരവധി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുളള പൊലീസിന്റെ ശ്വാനവിഭാഗത്തിന്റെ ഭാഗമായിരുന്ന തണ്ടര്‍ എന്ന പൊലീസ് നായയ്ക്ക് യാത്രാമൊഴി.  വിരമിച്ച ശേഷം തൃശൂര്‍ കേരളാ പൊലീസ് അക്കാദമിയില്‍ വിശ്രമജീവിതം നയിക്കവെയാണ് തണ്ടര്‍ അന്ത്യശ്വാസം വലിച്ചത്. തണ്ടറിന്റെ അന്ത്യയാത്ര പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു.      

2009ല്‍ കൊല്ലം ജില്ലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്ന വിഭാഗത്തിലാണ് തണ്ടര്‍ സേവനം ആരംഭിച്ചത്.  ഇരവിപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അലക്കുകല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 15 ലിറ്റര്‍ ഗണ്‍പൗഡര്‍ പിടിച്ചെടുത്തത് തണ്ടറിന്റെ സേവനമികവിലാണ്. 

കൊല്ലം ജില്ലയിലെ കേരളപുരത്ത് ഒരു വീട്ടില്‍ ഒളിപ്പിച്ചിരുന്ന ഗണ്‍ പൗഡര്‍ കണ്ടെത്തിയതും തണ്ടറിന്റെ നേതൃത്വത്തിലാണ്.  2011ല്‍ നടന്ന സ്‌റ്റേറ്റ് പൊലീസ് ഡ്യൂട്ടി മീറ്റില്‍ തണ്ടര്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.  കൊല്ലം ജില്ലയിലെ വിവിധസുരക്ഷാ പരിശോധനകള്‍ക്ക് തണ്ടര്‍ അവിഭാജ്യഘടകമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com