കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരും; വീണ്ടും ആര്‍എസ്എസിന് ഐക്യദാര്‍ഢ്യവുമായി ജേക്കബ് തോമസ്

നന്നായി അറിഞ്ഞാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ ആര്‍എസ്എസില്‍ ചേരും
കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരും; വീണ്ടും ആര്‍എസ്എസിന് ഐക്യദാര്‍ഢ്യവുമായി ജേക്കബ് തോമസ്

സര്‍വീസില്‍ നിന്ന് പിരിഞ്ഞാല്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിച്ച് ജേക്കബ് തോമസ്. ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണ്. ആര്‍എസ്എസിനെ അറിയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ എല്ലാ ബുദ്ധിജീവികളും കൂടെ ചേരുമെന്നും ജേക്കബ് തോമസ് ഒരു മാധ്യമത്തോട് വ്യക്തമാക്കി. 

'ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ അല്ല. സന്നദ്ധസേവനമാണ് സംഘടന ലക്ഷ്യം വെക്കുന്നത്. ഭാരതസംസ്‌കാരത്തെ പഠിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ല. സംഘടനയെക്കുറിച്ച് മനസ്സിലാക്കാതെ, അത് ശരിയല്ലെന്ന് പറയരുത്. നന്നായി അറിഞ്ഞാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ ആര്‍എസ്എസില്‍ ചേരും. 

'താന്‍ ഇനി ജോലിയില്‍ പ്രവേശിക്കണമോ, വിആര്‍എസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.  

തനിക്ക് അനുകൂലമായ െ്രെടബ്യൂണല്‍ വിധി അഴിമതിക്കാര്‍ക്കുള്ള പ്രഹരമാണ്. സര്‍വീസിലേയ്ക്ക് തിരികെ വരാന്‍ ആഗ്രഹമില്ല. വിധി നല്ല സന്ദേശമായി കരുതി തിരുത്തലുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ നിയമനാധികാരിയായ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കും. അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ല എന്നതാണ് വിധി വ്യക്തമാക്കുന്നതെന്നും  ജേക്കബ് തോമസ് പറഞ്ഞു.

വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയില്‍ ശക്തനായ ഒരു ഭരണകര്‍ത്താവുണ്ട്. അതിനനുസരിച്ച് തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് യാതൊരു ന്യായീകരണവുമില്ലെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. അതിനാല്‍ അദ്ദേഹത്തെ അടിയന്തരമായി തിരിച്ചെടുക്കണമെന്നും െ്രെടബ്യൂണല്‍ വിധിച്ചിരുന്നു.

രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങളെല്ലാം ട്രിബ്യൂണല്‍ അംഗീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com