'കോൺഗ്രസ് നാഥനില്ലാക്കളരി', ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടിയാവരുത്; സംഘടനയെ ഒരു യുവാവ് നയിക്കാന്‍ സമയമായെന്ന് തരൂർ 

അധ്യക്ഷസ്ഥാനത്തേക്കെത്താൽ തനിക്ക് താത്പര്യമില്ലെന്നും തരൂർ
'കോൺഗ്രസ് നാഥനില്ലാക്കളരി', ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടിയാവരുത്; സംഘടനയെ ഒരു യുവാവ് നയിക്കാന്‍ സമയമായെന്ന് തരൂർ 

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും പുതിയ ആൾ വരാത്തതിൽ അസംതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എംപി. പുതിയ അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. 

കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് തുറന്നടിച്ച തരൂർ ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടിയാവരുതെന്നും പറഞ്ഞു. "ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണം. കര്‍ണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നേതൃത്വമില്ലാത്തതിനാലാണ്. ഇനിയിത് കണ്ടു നില്‍ക്കാനാവില്ല", തരൂർ പറഞ്ഞു. 

സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റിനെ കണ്ടെത്തണമെന്നും സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായെന്നും തരൂർ പറഞ്ഞു. അപ്പോയ്മെന്‍റ് കമ്മിറ്റികള്‍ പിരിച്ചുവിട്ട് ജനങ്ങൾക്ക് വിശ്വാസമുള്ള ഒരാൾ അധ്യക്ഷനാവണം.  അധ്യക്ഷസ്ഥാനത്തേക്കെത്താൽ തനിക്ക് താത്പര്യമില്ലെന്നും തരൂർ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com