ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകിയേക്കില്ല; കേസ് റദ്ദാക്കണമെന്ന ആവശ്യം ഇന്ന് ഹൈക്കോടതി പരി​ഗണിക്കും 

ഹൈക്കോടതിയിൽ ഹർജ്ജി ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഡിഎൻഎ പരിശോധനയിൽ നിന്ന് ഒഴിവാകാനായിരിക്കും ശ്രമം
ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകിയേക്കില്ല; കേസ് റദ്ദാക്കണമെന്ന ആവശ്യം ഇന്ന് ഹൈക്കോടതി പരി​ഗണിക്കും 

മുംബൈ: ലൈംഗിക പീഡന പരാതിയിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്നു പരിഗണിക്കും. പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. 

ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെങ്കിലും ബിനോയ് ഇന്നും രക്തസാമ്പിൾ നൽകില്ലെന്നാണ് സൂചന. ഹൈക്കോടതിയിൽ ഹർജ്ജി ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഡിഎൻഎ പരിശോധനയിൽ നിന്ന് ഒഴിവാകാനായിരിക്കും ശ്രമം. കഴിഞ്ഞ മൂന്ന് തവണ ഹാജരായപ്പോഴും വ്യത്യസ്ക കാരണങ്ങൾ മൂലം ബിനോയ് രക്തസാമ്പിൾ നൽകിയിരുന്നില്ല. ആദ്യ തവണ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ബിനോയ് രണ്ടാം തവണ ഹാജരായപ്പോൾ പനിയാണെന്ന കാരണത്താലാണ് രക്തം നൽകാൻ വിസ്സമ്മതിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിലെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ ഒപ്പിട്ട് മടങ്ങുകയായിരുന്നു. 

അതേസമയം ബിനോയ് രക്തസാമ്പിൾ നൽകാത്തതിനാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി യുവതിയും കോടതിയെ സമീപിക്കും.  ബിനോയ് ജാമ്യവസ്ഥ ലംഘിച്ചത് കോടതിയെ ധരിപ്പിക്കുമെന്നും യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com