മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; വിഴിഞ്ഞത്ത് ഒന്‍പത് പേര്‍ക്ക് പരിക്ക്, സംഘര്‍ഷാവസ്ഥ

മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; വിഴിഞ്ഞത്ത് ഒന്‍പത് പേര്‍ക്ക് പരിക്ക്, സംഘര്‍ഷാവസ്ഥ

ഒരു മാസം മുന്‍പ് ഇതേ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മൂന്ന് പേരെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന് സമീപത്താണ് സംഭവം. 

ഒരു മാസം മുന്‍പ് ഇതേ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പൊലീസിന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ തര്‍ക്കം രമ്യമായി പരിഹരിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇരുവിഭാഗവും വീണ്ടും പ്രശ്‌നം വഷളായി. ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലെത്തുകയുമായിരുന്നു. 

മീന്‍പിടിക്കാനായി ഉപയോഗിക്കുന്ന തടി ഉപകരണം കൊണ്ടാണ് ഇവര്‍ പരസ്പരം ആക്രമിച്ചത്. എല്ലാവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. ഇരുവിഭാഗത്തും ഉണ്ടായിരുന്ന എല്ലാവരെയും പ്രതിചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പൊലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com