കണ്ണന്താനത്തിന്റെ മൈക്കിൽ പുക; രാജ്യസഭ നടപടി 15 മിനിറ്റ് നിര്‍ത്തി

അൽഫോൻസ് കണ്ണന്താനത്തിന്റെ സീറ്റിലെ മൈക്കിൽനിന്നു പുക ഉയർന്നതു മൂലം ഇന്നലെ രാജ്യസഭാ നടപടികൾ 15 മിനിറ്റ് നിർത്തിവച്ചു
കണ്ണന്താനത്തിന്റെ മൈക്കിൽ പുക; രാജ്യസഭ നടപടി 15 മിനിറ്റ് നിര്‍ത്തി

ന്യൂഡൽഹി;  അൽഫോൻസ് കണ്ണന്താനത്തിന്റെ സീറ്റിലെ മൈക്കിൽനിന്നു പുക ഉയർന്നതു മൂലം ഇന്നലെ രാജ്യസഭാ നടപടികൾ 15 മിനിറ്റ് നിർത്തിവച്ചു. പ്രശ്നം പരിഹരിച്ച ശേഷമാണു  സഭാ നടപടികള്‍ തുടര്‍ന്നത്‌.

ജയ്പാൽ റെഡ്ഡിയുടെ നിര്യാണത്തിൽ സഭ അനുശോചനം രേഖപ്പെടുത്തുമ്പോഴായിരുന്നു നാലാമത്തെ നിരയിലെ സീറ്റിലിരുന്ന കണ്ണന്താനം പുക ഉയരുന്നത് സഭാധ്യക്ഷന്റെ ശ്രദ്ധയിൽപെടുത്തിയത്. ഷോർട് സർക്യൂട്ടാണു കാരണമെന്നു കരുതുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com