ജോലിക്കിടെ മൊബൈല്‍ ഫോണില്‍ 'കുത്തിക്കളി' വേണ്ട; നടപടി ഉടനെന്ന് മുഖ്യമന്ത്രി 

ജോലിസമയത്ത് മൊബൈല്‍ ഫോണില്‍ ചാറ്റിനും മറ്റുമായി സമയം ചെലവഴിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ജോലിക്കിടെ മൊബൈല്‍ ഫോണില്‍ 'കുത്തിക്കളി' വേണ്ട; നടപടി ഉടനെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: ജോലിസമയത്ത് മൊബൈല്‍ ഫോണില്‍ ചാറ്റിനും മറ്റുമായി സമയം ചെലവഴിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ജോലി ചെയ്യാതെ മാറിനില്‍ക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കും. മുന്നില്‍ വരുന്ന ഫയലുകളില്‍ അനാവശ്യമായി എതിര്‍പ്പ് രേഖപ്പെടുത്തുന്ന രീതി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണം.എല്ലാ വകുപ്പുകളുമായി ചര്‍ച്ച നടത്തിയാല്‍ ഫയല്‍നീക്കം എളുപ്പമാകും. ഈ സംസ്‌കാരം വികസിപ്പിച്ചെടുക്കാന്‍ കഴിയാത്തതാണ് സെക്രട്ടേറിയറ്റിന്റെ ഏറ്റവും വലിയ പോരായ്മയെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സാധാരണക്കാരന് എന്തു നേട്ടമുണ്ടാകും എന്നതു കണക്കിലെടുത്തുവേണം  നയപരമായ തീരുമാനം കൈക്കൊള്ളാന്‍. പൊതുജനങ്ങളുടെ സന്ദര്‍ശന സമയത്ത് ഉദ്യോഗസ്ഥര്‍ സീറ്റിലുണ്ടാകണം. ഫയലുകള്‍ പരമാവധി മലയാളത്തില്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com