സര്‍ക്കാര്‍ ജീവനക്കാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ; 20 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

കൊലപാതകം, അതിക്രമിച്ചുകടക്കൽ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി
സര്‍ക്കാര്‍ ജീവനക്കാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം ; 20 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

കൊല്ലം : കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കൊല്ലം മങ്ങാട്ട് സ്വദേശി സജിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ, 20 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കൊല്ലം നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. 

കൊലപാതകം, അതിക്രമിച്ചുകടക്കൽ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2013 ജനുവരി 16-നാണ് സംഭവം. ജീവനക്കാരിയെ രാവിലെ സ്ഥിരമായി ഓട്ടോറിക്ഷയിൽ ബസ്‌സ്റ്റാൻഡിൽ കൊണ്ടുവിട്ടിരുന്നത് പ്രതിയായിരുന്നു. 

സംഭവദിവസം ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി തലയ്ക്ക് പരിക്കേൽപ്പിച്ചശേഷം പീഡിപ്പിച്ചു. സംഭവം പുറത്തറിയാതിരിക്കാൻ കഴുത്തിൽ മൊബൈൽ ഫോൺ കോഡ് വയർ  ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.സാഹചര്യ തെളിവുകളെ അധികരിച്ച് അന്വേഷണം നടത്തിയ കേസിൽ ശാസ്ത്രീയ തെളിവുകളും ലഭിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com