സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th July 2019 07:43 PM  |  

Last Updated: 30th July 2019 07:43 PM  |   A+A-   |  

ksrtc

 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി. 70 കോടി രൂപ വേണ്ടിടത്ത് 50 കോടി രൂപ മാത്രമേ കെഎസ്ആര്‍ടിസിയുടെ കൈവശമുള്ളു. സര്‍ക്കാര്‍ ധന സഹായം കുറഞ്ഞതും തിരിച്ചടിയായി. എല്ലാ മാസവും 20 കോടി രൂപ കിട്ടിയിരുന്നിടത്ത് 16 കോടി രൂപയേ ഇത്തവണ കിട്ടിയുളളു. 

ഇന്ധനം വാങ്ങിയ വകയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കെഎസ്ആർടിസി മൂന്നരക്കോടി രൂപ നൽകാനുണ്ട്. വായ്പയ്ക്കായി കണ്‍സോര്‍ഷ്യം രൂപീകരിച്ച വകയില്‍ അരക്കോടി രൂപ ബാങ്കുകള്‍ക്കുള്ള ഫീസായും നൽകാനുണ്ട്. ഇതിനു രണ്ടിനുമായി ഈ തുകകൾ സര്‍ക്കാര്‍ പിടിച്ചു. വരും ദിവസങ്ങളിലെ വരുമാനം കൂടിയെടുത്ത് ഘട്ടം ഘട്ടമായി ശമ്പളം നല്‍കാനാണ് ആലോചന.