കോളജില്‍ വനിതാ പൊലീസ് നാളെ മുതല്‍

യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ സുരക്ഷയ്ക്കായി വ്യാഴാഴ്ച മുതല്‍ വനിതാ പൊലിസിനെ ഡ്യൂട്ടിക്കിടും
കോളജില്‍ വനിതാ പൊലീസ് നാളെ മുതല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ സുരക്ഷയ്ക്കായി വ്യാഴാഴ്ച മുതല്‍ വനിതാ പൊലിസിനെ ഡ്യൂട്ടിക്കിടും. കോളജ് കൗണ്‍സിലിന്റെ അഭ്യര്‍ത്ഥനയനുസരിച്ചാണ് അഞ്ച് വനിതാ പൊലീസുകാരെ നിയോഗിച്ചത്. കത്ത് തിങ്കളാഴ്ച ലഭിച്ചെങ്കിലും പൊലീസ് തിരക്കിലായതിനാല്‍  വ്യാഴാഴ്ചത്തേക്ക് മാറ്റി. പൊലീസിന പുറത്താക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് വനിതാ പൊലീസിനെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

ഒന്നാം പ്രതി ശിവരജ്ഞിത്തിനെ വ്യാഴാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ വീട്ടില്‍ നിന്നും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജസീല്‍ കണ്ടെത്തിയ കേസില്‍ തെളിവെടുപ്പിന് വേണ്ടിയാണിത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com