ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനെ നിയമിച്ചു; കെ ജീവന്‍ബാബു മേധാവി 

കെ ജീവന്‍ ബാബു ഐഎഎസിനെയാണ് പുതിയ ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനായി നിയമിച്ചത്
ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനെ നിയമിച്ചു; കെ ജീവന്‍ബാബു മേധാവി 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂള്‍  ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുളള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിന്റെ തുടര്‍ച്ചയായി ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനെ നിയമിച്ചു.  കെ ജീവന്‍ ബാബു ഐഎഎസിനെയാണ് പുതിയ ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനായി നിയമിച്ചത്. ഡിപിഐയും ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും ഇനി ഇതിന്റെ കീഴില്‍ വരും. ഖാദര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് പുതിയ ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ചത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കുക എന്നതായിരുന്നു ഖാദര്‍ കമ്മീഷന്‍ ശുപാര്‍ശ. ഡി ജ ഇ ആയിരിക്കും ഈ പരീക്ഷാ കമ്മീഷണര്‍.  സ്‌കൂള്‍ വിദ്യാഭ്യാസമേഖലയിലെ ഡപ്യൂട്ടി ഡയറക്ടര്‍, എഇഒ ഓഫിസ് എന്നിവ നിലനിര്‍ത്താനും ശുപാര്‍ശയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com