പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുളള നീക്കം; ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ എൻഎസ്എസ് 

ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഏകീകരണം ശുപാർശ ചെയ്യുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ എൻഎസ്എസ്
പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുളള നീക്കം; ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ എൻഎസ്എസ് 

കോട്ടയം: ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഏകീകരണം ശുപാർശ ചെയ്യുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ടിനെതിരെ എൻഎസ്എസ് രംഗത്ത്. കാര്യക്ഷമമായി പോകുന്ന പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കമാണിതെന്നും ഇതിനെ നിയമപരമായും അല്ലാതെയും നേരിടുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

എയ്ഡഡ് മേഖലയുടെ നടത്തിപ്പിൽ  ഭരണപരമായും രാഷ്ട്രീയമായും കൂടുതൽ ആധിപത്യം ഉണ്ടാക്കുവാനുള്ള ഗൂഢ ലക്ഷ്യം ഇതിന് പിന്നിലില്ല എന്ന് സർക്കാരിന് പറയാനാകുമോ എന്ന്‌  കുറിപ്പിൽ എൻഎസ്എസ്‌ ചോദിക്കുന്നു.ഈ തെറ്റായ നീക്കത്തെ നിയമപരമായും അല്ലാതെയും നേരിടേണ്ട ബാദ്ധ്യത പതിറ്റാണ്ടുകളായി പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടെന്നും അവരോടൊപ്പം ഇക്കാര്യത്തിൽ എൻഎസ്എസ്‌ ഉണ്ടാവുമെന്നും സുകുമാരൻ നായർ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com