പ്രതിപക്ഷനേതൃസ്ഥാനം വേണം ; ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

പ്രതിപക്ഷ നേതാവ് പദവി അനുവദിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്താല്‍ നിയമവഴികള്‍ തേടുമെന്ന് കൊടിക്കുന്നില്‍ സുരേഷ്
പ്രതിപക്ഷനേതൃസ്ഥാനം വേണം ; ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി : ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ധാരണ. പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശം ഉന്നയിക്കാന്‍ 54 അംഗങ്ങള്‍ വേണമെന്നത് ചട്ടമല്ല. അത് വെറും സാങ്കേതികത്വം മാത്രമാണ്. പ്രതിപക്ഷ നേതാവ് പദവി അനുവദിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്താല്‍ നിയമവഴികള്‍ തേടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. 

സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയശേഷം കോടതിയെ സമീപിക്കണോ എന്നകാര്യത്തില്‍ തീരുമാനം എടുക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് അനുവദിക്കുന്നതാണ് നിലവിലെ കീഴ് വഴക്കം. അതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്കായി കോണ്‍ഗ്രസ് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. 

മുന്‍ സര്‍ക്കാരിന്റെ കാലത്തും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് പദവി അനുവദിച്ചിരുന്നില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷിനേതാവായാണ് തുടര്‍ന്നത്. പ്രതിപക്ഷ നേതാവിന് കാബിനറ്റ് മന്ത്രിയുടെ റാങ്കും സൗകര്യങ്ങളും നല്‍കേണ്ടതുണ്ട്. 

സ്വതന്ത്രരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തി 54 അംഗസംഖ്യ തികയ്ക്കാനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ചോദ്യത്തിന്, ഇക്കാര്യങ്ങളില്‍ സോണിയയും രാഹുലും ഹൈക്കമാന്‍ഡുമാണ് തീരുമാനമെടുക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുല്‍ഗാന്ധി വരണമെന്നാണ് എംപിമാരുടെ ആഗ്രഹമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com