വീട്ടിൽ ചിക്കൻ വാങ്ങി ; രാത്രി അടുക്കളയിൽ മണം പിടിച്ച് പുലി ; ഞെട്ടിവിറച്ച് വീട്ടുകാർ

ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അടുക്കള ഭാ​ഗത്ത് പുലി കറങ്ങുന്നത് കണ്ടത്
വീട്ടിൽ ചിക്കൻ വാങ്ങി ; രാത്രി അടുക്കളയിൽ മണം പിടിച്ച് പുലി ; ഞെട്ടിവിറച്ച് വീട്ടുകാർ

പാലക്കാട് : രാത്രി ഉറങ്ങാൻ നേരത്ത് അടുക്കള ഭാ​ഗത്തെത്തിയ അതിഥിയെ കണ്ട് വീട്ടുകാർ ഞെട്ടി. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അടുക്കള ഭാ​ഗത്ത് പുലി കറങ്ങുന്നത് കണ്ടത്. വാൽപ്പാറ കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീടിനു സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പുലി എത്തിയത്.

ഉടൻ തന്നെ ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയിൽ കയറി അനീസ് കതകടച്ചു. തുടർന്ന് മൊബൈൽ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവർ വനം വകുപ്പ് അധികൃതരെ അറിയിച്ചു. അധികൃതർ എത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് പുലിയെ കാട്ടിലേക്ക് ഓടിച്ചത്. 

സംഭവ ദിവസം അനീസിന്റെ വീട്ടിൽ കോഴിയിറച്ചി വാങ്ങിയിരുന്നു. അതിന്റെ മണം തിരിച്ചറിഞ്ഞാണ് പുലി എത്തിയതെന്നു വനം വകുപ്പ് അറിയിച്ചു. കോഴി മാലിന്യം പോലുള്ളവ വീടരുകിൽ തള്ളുന്നതാണു വന്യമൃഗങ്ങൾ വരാൻ കാരണമെന്നും അധികൃതർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com