ഷര്‍ട്ട് ഊരുന്നതുപോലെ ശൈലി മാറ്റാന്‍പറ്റുമോ; പിണറായി മാറിയാല്‍ പോയ വോട്ട് തിരിച്ചുവരുമോ; കാനം രാജേന്ദ്രന്‍

പിണറായിയുടെ ശൈലി അറിഞ്ഞുകൊണ്ടാണ് ജനം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. മാധ്യമങ്ങളാണ്  ശൈലി മാറ്റത്തിന് വാശിപിടിക്കുന്നതെന്നും കാനം രാജേന്ദ്രന്‍
ഷര്‍ട്ട് ഊരുന്നതുപോലെ ശൈലി മാറ്റാന്‍പറ്റുമോ; പിണറായി മാറിയാല്‍ പോയ വോട്ട് തിരിച്ചുവരുമോ; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലിമാറ്റേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ഷര്‍ട്ടൂരുന്നത് പോലെ ശൈലി മാറ്റണമെന്ന് പറയുന്നത് മനുഷ്യ സാധ്യമാണോ. ഇനി പിണറായി ശൈലി മാറിയെന്നിരിക്കിട്ടെ പോയ വോട്ട് തിരിച്ചുവരുമോയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ പത്ത് അന്‍പത് വര്‍ഷമായി സജീവമായി രാഷ്ട്രീയത്തിലുള്ള ആളാണ്. അദ്ദേഹത്തിന്റെ ശൈലി അറിഞ്ഞുകൊണ്ടാണ് ജനം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. മാധ്യമങ്ങളാണ് പിണറായിയുടെ  ശൈലി മാറ്റത്തിന് വാശിപിടിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞടുപ്പിലെ പരാജയം താത്കാലികമണ്. അടുത്ത ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരും. ശബരിമല നിലപാടല്ല തോല്‍വിക്ക് കാരണമായത്. തോല്‍വിക്ക് ഇടയാക്കിയ കാര്യങ്ങളെ കുറിച്ച് എല്‍ഡിഎഫ് വിശദമായി പഠിക്കുമെന്നും കാനം പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ശബരിമല വിഷയം വീണ്ടും ജനങ്ങളെ ബോധ്യപ്പെടുത്തും.  ശബരിമലയില്‍ ബിജെപി നിലപാട് ആണ് ശരിയായിരുന്നെങ്കില്‍ ഒ രാജഗോപാല്‍ വിജയിച്ച നേമത്ത് ബിജെപിക്ക് വോട്ടുകുറയില്ലായിരുന്നു. പത്തനംതിട്ടയില്‍ ബിജെപിക്ക് വോട്ട് കൂടാന്‍ ഇടയായത് പ്രാദേശികമായി ചില പ്രശ്‌നങ്ങളാണെന്നും കാനം പറഞ്ഞു. 

ശബരിമല വിഷയത്തില്‍ ഇവിടുത്തെ കോണ്‍ഗ്രസ് സ്വീകരിച്ചക് മതേരതരത്വത്തിന് വിരുദ്ധമായ നിലപാടാണ്. അവര്‍ ദേശീയതലത്തില്‍ വിധിയെ അനുകൂലിച്ചു. സംസ്ഥാനതലത്തില്‍ എതിര്‍ത്തു. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുകയായിരുന്നു വേണ്ടത്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായില്ല. രാഹുല്‍ ഇവിടെ വന്നത് നന്നായി. ഇല്ലെങ്കില്‍ തോറ്റുപോകുമായിരുന്നെന്നും കാനം പറഞ്ഞു. 

2004ല്‍ എകെ ആന്റണി രാജിവെച്ചതുപോലെ മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ല. അന്ന് നില്‍ക്കക്കള്ളിയാല്ലാതെയാണ് ആന്റണി രാജിവെച്ചത്. അത് ആദര്‍ശധീരതയായി കാണുന്നില്ലെന്നും കാനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com