സം​സ്ഥാ​ന​ത്ത്  ട്രോ​ളിം​ഗ് നി​രോ​ധ​നം; ബോട്ടുകൾ ജൂ​ണ്‍ ഒ​ന്പ​തി​ന് മു​ന്പ് തീ​രം വി​ട്ടു​പോകണം 

ജൂ​ലൈ 31 വ​രെ​യാ​ണ് നി​രോ​ധ​നം ഏർപ്പെടുത്തിയിരിക്കുന്നത്
സം​സ്ഥാ​ന​ത്ത്  ട്രോ​ളിം​ഗ് നി​രോ​ധ​നം; ബോട്ടുകൾ ജൂ​ണ്‍ ഒ​ന്പ​തി​ന് മു​ന്പ് തീ​രം വി​ട്ടു​പോകണം 

കൊ​ച്ചി: ജൂ​ണ്‍ 9 മു​ത​ൽ സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം. ജൂ​ലൈ 31 വ​രെ​യാ​ണ് നി​രോ​ധ​നം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുന്നോടി
യായി ജി​ല്ല​യി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ ഇ​ത​ര​സം​സ്ഥാ​ന ബോ​ട്ടു​ക​ളും തീ​രം വി​ട്ടു​പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ജൂ​ണ്‍ ഒ​ന്പ​തി​ന് മു​ന്പ് തീ​രം വി​ട്ടു​പോകണമെന്നാണ് നിർദേശം. 

ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ഹാ​ർ​ബ​റു​ക​ളി​ലെ ഡീ​സ​ൽ ബ​ങ്കു​ക​ൾ, തീ​ര​പ്ര​ദേ​ശ​ത്തെ മ​റ്റു ഡീ​സ​ൽ ബ​ങ്കു​ക​ൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ പാടില്ല. ഇവ അടച്ചിടണം. ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ​ക്ക് മ​ത്സ്യ​ഫെ​ഡ് ബ​ങ്കു​ക​ൾ മുഖേനയും മ​റ്റ് തെ​ര​ഞ്ഞെ​ടു​ത്ത ബ​ങ്കു​കൾ വഴിയും ഡീ​സ​ൽ ല​ഭ്യ​മാ​ക്കും. യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ൾ​ക്ക് ഡീ​സ​ൽ ന​ൽ​കു​വാ​ൻ പാ​ടി​ല്ല. 

ക​ട​ലി​ൽ പോ​കു​ന്ന യ​ന്ത്ര​വ​ത്കൃ​ത ഇ​ൻ​ബോ​ർ​ഡ് വ​ള​ള​ങ്ങ​ൾ​ക്ക് ട്രോളിം​ഗ് കാലയളവിൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി​യു​ണ്ട്. ഇവയ്ക്കൊപ്പം ഒ‌രു ക്യാ​രി​യ​ർ വ​ള്ളം മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള​ളൂ. ട്രോ​ൾ നി​രോ​ധ​ന കാ​ല​യ​ള​വി​ൽ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്പോ​ൾ നി​ർ​ബ​ന്ധ​മാ​യും ബ​യോ​മെ​ട്രി​ക് ഐ​ഡി കാ​ർ​ഡും, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും, കൈ​യി​ൽ കരുതണമെന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com