ഊട്ടിയിലേക്ക് കെഎസ്ആർടിസിയിലും പോകാം; തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 15 ബസുകൾ 

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നു തമിഴ്നാട്ടിലേക്കു കെഎസ്ആർടിസി പുതിയ സർവീസുകൾ ആരംഭിക്കുന്നു
ഊട്ടിയിലേക്ക് കെഎസ്ആർടിസിയിലും പോകാം; തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 15 ബസുകൾ 

തിരുവനന്തപുരം:  സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നു തമിഴ്നാട്ടിലേക്കു കെഎസ്ആർടിസി പുതിയ സർവീസുകൾ ആരംഭിക്കുന്നു. തമിഴ്നാടുമായുള്ള പുതിയ കരാർപ്രകാരമാണ് തീരുമാനം.

കോയമ്പത്തൂർ, ഊട്ടി, പഴനി, വേളാങ്കണ്ണി, ഗൂഡല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണു സർവീസുകൾ. കണ്ണൂർ, കോട്ടയം, എറണാകുളം, മാനന്തവാടി, ബത്തേരി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരിക്കും ഇവ. വിവിധ യൂണിറ്റുകളിലുള്ള 15 ബസുകളാണ് ഇത്തരത്തിൽ പുനഃക്രമീകരിക്കുന്നത്. 

യാത്രക്കാർക്ക് പ്രയോജനകരമായ ഷെഡ്യൂളുകൾ തയാറാക്കാൻ നാളെത്തന്നെ  സമയക്രമം നൽകണമെന്നു യൂണിറ്റ് അധികാരികളോടു മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com