ഓഡിയും ബിഎംഡബ്ലിയുവുമില്ല; അര്‍ഭാടമില്ലാതെ പി ജയരാജന്റെ മകന്റെ വിവാഹം

ലളിതമായി മകന്റെ കല്യാണം നടത്തി സിപിഎം നേതാവ് പി ജയരാജന്‍ 
ഓഡിയും ബിഎംഡബ്ലിയുവുമില്ല; അര്‍ഭാടമില്ലാതെ പി ജയരാജന്റെ മകന്റെ വിവാഹം

കണ്ണൂര്‍:  കല്യാണങ്ങള്‍ ആര്‍ഭാടമായി നടത്തപ്പെടുന്ന ഇക്കാലത്ത് തീര്‍ത്തും സാധാരണവും ലളിതവുമായി മകന്‍ ആശിഷിന്റെ  വിവാഹം നടത്തി സിപിഎം നേതാവ് പി ജയരാജന്‍. ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയ പുരയില്‍ പുരുഷോത്തമന്റെയും മിനിയുടെയും മകള്‍ നിമിഷയാണ് വധു.

പി ജയരാജന്റെ വടകരയിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിവാഹനിശ്ചയം. കൂത്ത്പറമ്പിലെ പര്യടനത്തിനിടെ സമയം കണ്ടെത്തിയാണ് ചടങ്ങില്‍ അച്ഛന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹ നിശ്ചയവും. 

മറ്റുരാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി തികച്ചും ലളിതമായ ജീവിതം നയിക്കുന്ന രാഷ്ട്രീയക്കാരനാണ് പി ജയരാജന്‍. അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് ഒരിടത്തും കയറിപ്പറ്റാന്‍ അവരും ശ്രമിച്ചിട്ടില്ല. സാധാരണ തൊഴിലാളികളായി ജീവിതം നയിക്കുകയാണ് ഇരുവരും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com