കേരളം വീണ്ടും രാഷ്ട്രീയ പോരാട്ടച്ചൂടിലേക്ക്; 44 തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 27ന് 

 44 ല്‍ 33 എണ്ണവും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ്
കേരളം വീണ്ടും രാഷ്ട്രീയ പോരാട്ടച്ചൂടിലേക്ക്; 44 തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 27ന് 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂട്  കെട്ടടങ്ങും മുന്‍പ് അടുത്ത രാഷ്ട്രീയപ്പോരിന് കളമൊരുങ്ങി.  44 തദ്ദേശഭരണ വാര്‍ഡുകളില്‍ 27നു വോട്ടെടുപ്പ് നടക്കും. ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ്, ഇതിന് മുന്നോടിയായി തദ്ദേശഭരണ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ്  നടക്കാന്‍ പോകുന്നത്.

 44 ല്‍ 33 എണ്ണവും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ്. 6 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 5 നഗരസഭാ വാര്‍ഡുകള്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു വാര്‍ഡുകള്‍. കോഴിക്കോട്, കാസര്‍കോട് ജില്ലകളിലൊഴിച്ച് 12 ജില്ലകളിലും മത്സരമുള്ളതിനാല്‍ സംസ്ഥാനതല പോരായി പരിഗണിക്കാം. 44 വാര്‍ഡുകളില്‍ ഏറിയപങ്കും നിലവില്‍ ഇടതുമുന്നണിക്കൊപ്പമാണ്.

'ശബരിമല' വിവാദം ചര്‍ച്ചയായതിനു ശേഷം ഡിസംബറിലും ഫെബ്രുവരിയിലും നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി ആധിപത്യം നിലനിര്‍ത്തുകയായിരുന്നു. ഡിസംബറിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-21, യുഡിഎഫ്-12, ബിജെപി-രണ്ട് എന്നിങ്ങനെയായിരുന്നു വോട്ടെടുപ്പ് കണക്കുകള്‍.ഫെബ്രുവരിയില്‍ എല്‍ഡിഎഫ് 16 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ നില 12 ആയിരുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചതായി നേതൃത്വം തന്നെ വിലയിരുത്തിയ സാഹചര്യത്തില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനത്തിനായി എല്ലാ പരിശ്രമവും നടത്തണമെന്ന നിര്‍ദേശമാണു ജില്ലാ കമ്മിറ്റികള്‍ക്കു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയിരിക്കുന്നത്. വന്‍വിജയത്തില്‍ അമിതമായി ആഹ്ലാദിക്കാതെ അടുത്ത പോരിനു സജ്ജമാകൂവെന്ന ഉപദേശമാണു യുഡിഎഫിന്റേത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com