തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് ഇന്ന് മുതൽ സെൻട്രൽ സ്റ്റേഷനിൽനിന്നും പുറപ്പെടും 

സെൻട്രൽ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൽ സമയത്തിൽ മാറ്റമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരം – മംഗളൂരു (നമ്പർ 16347) എക്സ്പ്രസ് ഇന്ന് മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നു പുറപ്പെടും.  ഇന്ന് രാവിലെ എത്തുന്ന മംഗളൂരു– തിരുവനന്തപുരം (16348) മടക്ക ട്രെയിനും സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും.

സെൻട്രൽ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ സമയത്തിൽ മാറ്റമുണ്ട്. രാത്രി 8.40 ആയി ട്രെയിൻ സമയം പരിഷ്കരിച്ചതിനാൽ വടക്കാഞ്ചേരി വരെയുള്ള സ്റ്റോപ്പുകളിൽ എത്തിച്ചേരുന്ന സമയത്തിലും നേരിയ മാറ്റമുണ്ട്. മടക്ക ട്രെയിനിന്റെ സമയം മാറ്റമില്ലാതെ തുടരും.

സെൻട്രൽ സ്റ്റേഷനിലെ പിറ്റ്‌ലൈൻ ജോലികൾ കാരണം ആറ് മാസത്തിലേറെയായി കൊച്ചുവേളിയിൽ നിന്നാണു ട്രെയിൻ പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com