പാലക്കാട്ടെയും ആലത്തൂരിലെയും തോല്‍വിക്ക് കാരണം ശബരിമല; കാനത്തെ തള്ളി സിപിഐ ജില്ലാ ഘടകം

എംബി രാജേഷിന്റെ തോല്‍വിക്ക് കാരണം  ശബരിമലയും സിപിഎമ്മിലെ വിഭാഗീയതയും കാരണമായെന്ന്  സിപിഐ ജില്ലാകമ്മിറ്റിയുടെ തിരഞ്ഞെടുപ്പു വിലയിരുത്തല്‍ യോഗം
പാലക്കാട്ടെയും ആലത്തൂരിലെയും തോല്‍വിക്ക് കാരണം ശബരിമല; കാനത്തെ തള്ളി സിപിഐ ജില്ലാ ഘടകം

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എംബി രാജേഷിന്റെ തോല്‍വിക്ക് കാരണം  ശബരിമലയും സിപിഎമ്മിലെ വിഭാഗീയതയും കാരണമായെന്ന്  സിപിഐ ജില്ലാകമ്മിറ്റിയുടെ തിരഞ്ഞെടുപ്പു വിലയിരുത്തല്‍ യോഗം. പികെ ശശി എംഎല്‍എയുടെ വിഷയത്തില്‍ സിപിഎമ്മിലുണ്ടായ വിഭാഗീയത തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നു സിപിഐ വ്യക്തമാക്കി. 

സിപിഐ വിട്ടവര്‍ക്കു സിഐടിയുവിന്റെ പേരില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍  സ്വീകരണം നല്‍കിയത് സിപിഐ പ്രവര്‍ത്തകരെ കാര്യമായി പ്രകാപിച്ചിരിക്കാമെന്നും നേതൃത്വം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആലത്തൂര്‍ ലോകസഭാമണ്ഡലത്തില്‍ പ്രധാനമായി ബാധിച്ചതു ശബരിമലയാണെന്ന വിലയിരുത്തലുമുണ്ട്.

സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമായ മണ്ഡലമായ മണ്ണാര്‍ക്കാടാണു യുഡിഎഫിന് വലിയ ലീഡ് ലഭിച്ചിരുന്നു. യുഡിഎഫ് തരംഗം ഉണ്ടായ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇങ്ങനെയുണ്ടായിട്ടില്ല. മണ്ഡലത്തിലെ ന്യൂനപക്ഷകേന്ദ്രങ്ങളില്‍ സിപിഎമ്മിന്റെ പരമ്പരാഗത വേ!ാട്ടുകള്‍ വലിയതേ!ാതില്‍ ചോര്‍ന്നത് അന്വേഷിക്കണം. മുതിര്‍ന്ന സിപിഐ നേതാക്കളായ കെഇ ഇസ്മായില്‍, വി ചാമുണ്ണി, കെപി രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിലയിരുത്തല്‍ 

ആലത്തൂരില്‍ സ്ഥാനാര്‍ഥി പി കെ ബിജുവാണെന്ന് അറിഞ്ഞമുതല്‍ സിപിഎമ്മിനുളളില്‍ തന്നെ സ്ഥാനാര്‍ഥിക്കെതിരെ മുറുമുറുപ്പുണ്ടായി. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ പരാമര്‍ശം സഹായകമായെന്നും സിപിഐ വിലയിരുത്തുന്നു. ഘടകകക്ഷികളെ ഒരുമിച്ചുകൊണ്ടുപോകുന്നതില്‍
സിപിഎമ്മിനു നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞില്ലെന്നുമാണു വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com