അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തുമോ?; കാത്തിരുന്ന് കാണാമെന്ന് പിഎസ് ശ്രീധരന്‍പിള്ള

അബ്ദുള്ളക്കുട്ടി നിയമസഭയിലും ലോകസഭയിലും പ്രവര്‍ത്തിച്ച ആളാണ്, ഏറെ ജനപിന്തുണയുള്ള നേതാവാണ്
അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തുമോ?; കാത്തിരുന്ന് കാണാമെന്ന് പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: രാഷ്ട്രത്തെ വികസനത്തിലേക്ക് നയിക്കുന്ന യഥാര്‍ത്ഥ ജനനായകന്‍ മോദിയാണെന്ന് എപി അബ്ദുള്ളക്കുട്ടി മനസിലാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എത്രയോ കാലമായി രാജ്യത്തെ ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞ കാര്യം കേരളവും മനസിലാക്കാന്‍ തുടങ്ങുന്നു എന്നതാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

അബ്ദുള്ളക്കുട്ടി നിയമസഭയിലും ലോകസഭയിലും പ്രവര്‍ത്തിച്ച ആളാണ്, ഏറെ ജനപിന്തുണയുള്ള നേതാവാണ്. ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ പിന്തുണ പിടിച്ചുപറ്റിയ ആളാണ്. രണ്ട് മുന്നണിയില്‍ നിന്നും പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് രണ്ടും കളളനാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാവാം യാഥാര്‍ത്ഥ്യം വിളിച്ചുപറഞ്ഞതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

അബ്ദുള്ളക്കുട്ടിയുടെ ഈ പ്രതികരണം തീര്‍ച്ചയായും പ്രോത്സഹാനം അര്‍ഹിക്കുന്നതാണ്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തവര്‍ക്ക് പുനര്‍വിചിന്തനം നടത്താനുള്ള അസരമാണ്. അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന കാണാമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിയിലെത്താന്‍ സിപിഎമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ മെമ്പര്‍ഷിപ്പി കിട്ടുന്നത്ര ബുദ്ധിമുട്ടില്‍. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ബിജെപി മെമ്പര്‍ഷിപ്പ് എടുക്കുന്ന ഒരാളെ തടയാന്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റിന് പോലും സാധ്യമല്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ ബിജെപി നേതാക്കള്‍ ആരെങ്കിലും അബ്ദുള്ളക്കുട്ടിയെ പാര്‍്ട്ടിയിലേ്ക്ക് ക്ഷണിച്ചിരുന്നുവോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തന്ത്രങ്ങളുടെ ഭാഗമാണ്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ ആവില്ലെന്നും ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com