കുറ്റം പറഞ്ഞ പ്രതിപക്ഷ നേതാവിനെ കൊണ്ടുതന്നെ താക്കോല്‍ദാനം നടത്തിച്ചു; ഇനിയും വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുവാന്‍ കഴിയട്ടെയെന്ന് കടകംപളളി 

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്‍
കുറ്റം പറഞ്ഞ പ്രതിപക്ഷ നേതാവിനെ കൊണ്ടുതന്നെ താക്കോല്‍ദാനം നടത്തിച്ചു; ഇനിയും വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുവാന്‍ കഴിയട്ടെയെന്ന് കടകംപളളി 

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്‍.കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനത്തിനായി പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച ചേര്‍പ്പ് സഹകരണ സംഘം ഭാരവാഹികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുളള മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയ്ക്കുളള വിമര്‍ശനം. ചേര്‍പ്പ് സഹകരണ ബാങ്ക് നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ പ്രതിപക്ഷ നേതാവ് കുടുംബത്തിന് സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് കടകംപളളിയുടെ പോസ്റ്റ്.പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെയര്‍ ഹോം പദ്ധതി. 

പ്രളയം തകര്‍ത്ത കേരളത്തെ വീണ്ടെടുക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോല്‍ ദാനത്തിനായി ക്ഷണിച്ച ചേര്‍പ്പ് സഹകരണ സംഘം ഭാരവാഹികള്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന് കുറിച്ചുകൊണ്ട് രമേശ് ചെന്നിത്തലയുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പറഞ്ഞുവെയ്ക്കുകയാണ് കടകംപളളി. 'കേരളമെമ്പാടും കെയര്‍ ഹോം പദ്ധതിയിലൂടെ 2000 വീടുകളാണ് സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ 228 വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതിന് ശേഷം ഇതുവരെ 1200ഓളം വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു അതിന്റെ ഉപഭോക്താക്കള്‍ക്ക് കൈ മാറി കഴിഞ്ഞു. ബാക്കി വരുന്ന വീടുകളുടെയും നിര്‍മാണം ഉടന്‍ തന്നെ പൂര്‍ത്തീകരിച്ചു കൈമാറുന്നതാണ്. പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുവാനും സര്‍ക്കാരിന്റെ നവകേരള നിര്‍മാണത്തില്‍ പങ്കാളിയാകുവാനും കഴിയട്ടെ എന്നാശംസിക്കുന്നു.' - കുറിപ്പില്‍ കടകംപളളി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ കീഴില്‍ ചേര്‍പ്പ് സഹകരണ സംഘം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ബഹു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു. പ്രളയം തകര്‍ത്ത കേരളത്തെ വീണ്ടെടുക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോല്‍ ദാനത്തിനായി ക്ഷണിച്ച ചേര്‍പ്പ് സഹകരണ സംഘം ഭാരവാഹികള്‍ക്ക് അഭിവാദ്യങ്ങള്‍.

പ്രതിപക്ഷ നേതാവിന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍,
കേരളമെമ്പാടും കെയര്‍ ഹോം പദ്ധതിയിലൂടെ 2000 വീടുകളാണ് സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ബഹു: സംസ്ഥാന മുഖ്യമന്ത്രി സ:പിണറായി വിജയന്‍ 228 വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതിന് ശേഷം ഇതുവരെ 1200ഓളം വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു അതിന്റെ ഉപഭോക്താക്കള്‍ക്ക് കൈ മാറി കഴിഞ്ഞു. ബാക്കി വരുന്ന വീടുകളുടെയും നിര്‍മാണം ഉടന്‍ തന്നെ പൂര്‍ത്തീകരിച്ചു കൈമാറുന്നതാണ്. പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുവാനും സര്‍ക്കാരിന്റെ നവകേരള നിര്‍മാണത്തില്‍ പങ്കാളിയാകുവാനും കഴിയട്ടെ എന്നാശംസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com